പുസ്തകനിരൂപണങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ പുസ്തകനിരൂപണങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ ഇന്ത്യൻ എക്സ്പ്രസ്സിലും ദി ഹിന്ദുവിലും വന്ന ഇംഗ്ലീഷ് നിരൂപണങ്ങളും ഉൾപ്പെടുന്നു.

വാരിക, മാസിക, ദിനപത്രം തുടങ്ങി പലയിടത്തായി പ്രസിദ്ധീകരിച്ച പുസ്തകനിരൂപണങ്ങൾ ആണിത്. കഴിവതും ഒരു പ്രത്യേക പ്രസിദ്ധീകരണത്തിൽ വന്ന പുസ്തകനിരൂപണങ്ങൾ ഒറ്റ സ്കാനായാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ നിരൂപണത്തിനു വലിപ്പം കൂടുതലെങ്കിൽ വ്യത്യസ്തമായി തന്നെ അപ്‌ലോഡ് ചെയ്തിരിക്കുന്നു.

1959മുതൽ 1990കൾ വരെയുള്ള അരനൂറ്റാണ്ട് കാലത്ത് എഴുതിയ ലേഖനങ്ങൾ പുസ്തകനിരൂപണങ്ങൾ ആണിത്. ചില നിരൂപണങ്ങൾ പ്രസിദ്ധീകരിച്ച വർഷം അജ്ഞാതമാണ്.

 

പുസ്തകനിരൂപണങ്ങൾ
പുസ്തകനിരൂപണങ്ങൾ

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ നിരൂപണത്തിന്റെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. ഗ്രന്ഥാലോകം – ശാസ്ത്രസാഹിത്യം – കണ്ണി
  2. ഗ്രന്ഥാലോകം – ശാസ്ത്രത്തിന്റെ പുരോഗതി – കണ്ണി
  3. ഗ്രന്ഥാലോകം – ബുക്ക്ട്രസ്റ്റിന്റെ പുസ്തകങ്ങൾ – കണ്ണി
  4. ജയകേരളം – ഗ്രന്ഥവിഹാരം – കണ്ണി
  5. മാതൃഭൂമി ആഴ്ചപതിപ്പ് – കണ്ണി
  6. Indian Express – Book review by Konniyoor R. Narendranath – കണ്ണി
  7. The Hindu – Book review by Konniyoor R. Narendranath – കണ്ണി

Comments

comments