1858 – ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ – റവ: ജോസഫ് പീറ്റ്

ആമുഖം

മലയാളത്തിലെ ആദ്യ നോവൽ (ഇതുവരെയുള്ള തെളിവു വെച്ച്) എന്നു അറിയപ്പെടുന്ന ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 48-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പൊതുസഞ്ചയ രേഖയുടെ ശീർഷകം: ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ
  • താളുകളുടെ എണ്ണം: ഏകദേശം 203
  • പ്രസിദ്ധീകരണ വർഷം:1858
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1858 ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ

1858 ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ആമുഖത്തിൽ സൂചിപ്പിച്ച പോലെ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട സ്ത്രീകളുടെ കഥ എന്ന ഈ നോവലാണ് മലയാളത്തിലെ ആദ്യത്തെ അച്ചടിക്കപ്പെട്ട നോവൽ. എന്നാൽ 2 കാരണങ്ങൾ കൊണ്ട് ഇത് ലക്ഷണമൊത്ത നോവൽ എന്ന നിർവ്വചനത്തിൽ നിന്നു പുറത്തായി

  1. ഈ നോവലിന്റെ മൂലകൃതി Mrs. Hannah Catherine Mullens എന്ന ഒരു മദാമ്മ ബംഗാളിയിൽ എഴുതിയതാണ്. 1852ൽ ആണ് ഇത് ബംഗാളിയിൽ എഴിതിയതെന്ന് പറയപ്പെടുന്നു. (ഒറിജിനൽ ബംഗാളി ആയതിനാൽ ഇത് ഒരു ഒറിജിനൽ മലയാളം കൃതി അല്ല)
  2. ബംഗാളി നോവലിന്റെ മലയാളം പരിഭാഷ ആണിത് (പരിഭാഷ ആയതിനാൽ ഒറിജിനൽ കൃതി അല്ല)

ഈ രണ്ട് കാരണങ്ങളാൽ ഈ നോവൽ ലക്ഷണമൊത്ത മലയാള നോവൽ ആയി കരുതപ്പെടുന്നില്ല.

മുകളിൽ സൂചിപ്പിച്ച ലക്ഷണക്കേടുകൾ ഒഴിച്ചു നിർത്തിയാൽ മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട നോവൽ ജോസഫ് പീറ്റ് പരിഭാഷ ചെയ്ത ഈ നോവലാണ്.

ട്യൂബിങ്ങനിൽ നിന്ന് ജോസ്ഫ് പീറ്റുമായി ബന്ധപ്പെട്ട ഓരോ പൊതുസഞ്ചയ രേഖ കാണുമ്പോഴും അത് പുറത്ത് വിടുമ്പോഴും ജോസഫ് പീറ്റിന്റെ സംഭാവനകൾ നമ്മൾ ഇനിയും വേണ്ടത്ര പഠിച്ചിട്ടില്ല എന്നാണ് തോന്നത്. വ്യാകരണം, സാഹിത്യം, ദൈവശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഒക്കെയും അദ്ദേഹത്തിന്റെ വൈഭവം വിളങ്ങി കാണുന്നു. ഈ വിഷയത്തിൽ ഒക്കെ മലയാളത്തിൽ അദ്ദേഹം കനത്ത സംഭാവനകൾ നൽകിയിട്ടൂണ്ട്. പക്ഷെ എന്തൊകൊയോ കാരണങ്ങൾ കൊണ്ട്  അത് വേണ്ട വിധത്തിൽ പഠിക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു.

ഈ നോവലിന്റെ പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടൂണ്ട്. അത് വിവിധ ഇടങ്ങളിൽ നിന്നു ലഭ്യമാകും. ഈ നോവലിന്റെ റീപ്രിന്റും ഇപ്പോൾ ലഭ്യമാണെന്ന് കാണുന്നു. ഒരെണ്ണം ഇവിടെ കാണാം.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

Comments

comments

Google+ Comments

This entry was posted in Gundert Legacy Project. Bookmark the permalink.

Leave a Reply