പഠനം പാൽപായസം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഠനം പാൽപായസം എന്ന കൈപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. Joy of Learning എന്ന ഇംഗ്ലീഷ് പതിപ്പിന്റെ മലയാളം പരിഭാഷയാണിത്. 3 മുതൽ 5 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പരിസരവിദ്യാഭ്യാസം നൽകുന്നതിന് വിദ്യാഭ്യാസ പ്രവർത്തകർക്കു വേണ്ടിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. NCERTക്കു വേണ്ടി നെഹറു ഫൗണ്ടേഷൻ ഫോർ ഡവലപ്മെന്റിന്റെ കീഴിലുള്ള Centre for Environmental Educationഉം വിക്രം എ. സാരാഭായ് കമ്മ്യൂണിറ്റി സയൻസ് സെന്ററും ചേർന്ന് ദർപ്പണ അക്കാദമി ഓഫ് പെർഫോമിങ് ആർട്ടിന്റെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പ്രസിദ്ധീകരിച്ച വർഷം അച്ചടിച്ച പ്രസ്സ് എന്നിവയൊന്നും തന്നെ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല.

പഠനം പാൽപായസം
പഠനം പാൽപായസം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പഠനം പാൽപായസം
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • താളുകളുടെ എണ്ണം: 84
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments