ആമുഖം
മോക്ഷം (രക്ഷ) എന്ന വിഷയം ആസ്പദമാക്കി രചിച്ച കുറച്ചു ക്രൈസ്തവപാട്ടുകളുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 114മത്തെ പൊതുസഞ്ചയ രേഖയും നാലാമത്തെ താളിയോല രേഖയും ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ക്രൈസ്തവ പാട്ടു പുസ്തകം
- താളിയോല ഇതളുകളുടെ എണ്ണം: 19
- എഴുതപ്പെട്ട കാലഘട്ടം: 1850കൾക്ക് ശെഷം എന്നത് ഏകദേശം ഉറപ്പാണ്.
- രചയിതാവ്: അജ്ഞാതം (ഗുണ്ടർട്ടോ മറ്റു ബാസൽ മിഷൻ മിഷനറിമാറൊ ആവാൻ സാദ്ധ്യതയുണ്ട്)
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
മോക്ഷം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്രൈസ്തവ പാട്ടുകൾ എന്നതിനു അപ്പുറം ഈ രേഖയെ പറ്റി യാതൊന്നും അറിവില്ല. ആകെ 19 ഇതളുകൾ മാത്രമുള്ള ഈ പതിപ്പ് 1850കൾക്ക് ശെഷമുള്ളത് ആണെന്ന് കൃതിയിലെ എഴുത്ത് രീതിയിൽ നിന്ന് ഏകദേശം ഉറപ്പിക്കാം.
ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (17 MB)
You must be logged in to post a comment.