ആമുഖം
ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 ഒക്ടോബർ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.
പുസ്തകത്തിന്റെ വിവരം
- പേര്: ബാലമിത്രം
- പതിപ്പ്: പുസ്തകം ൧൮, ലക്കം ൧൦, ൧൧ (1942 ഒക്ടോബർ ലക്കം)
- വർഷം: 1942
- താളുകൾ: 36
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഉള്ളടക്കം
ഈ ലക്കത്തിൽ ധാരാളം ചിത്രങ്ങൾ ഉണ്ട്. ചിത്രങ്ങളുടെ വ്യക്തത നിലനിർത്താൻ അതൊക്കെ ഗ്രേ സ്കെയിലിലാണ് പ്രോസസ് ചെയ്തിരിക്കുന്നത്. ചിത്തിരത്തിരുനാൾ രാജാവിനു 30 വയസ്സ് തികഞ്ഞതിന്റെ ഒരു പ്രത്യേക ലേഖനം ആദ്യം തന്നെ കാണുന്നു. കുഴിയാനയെ പറ്റി നല്ല ഒരു ലേഖനം കാണുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള വേറെയും ധാരാളം പംക്തികൾ കാണാം. കൂടുതൽ ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ഈ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനോടു കൂടി ബാലമിത്രത്തിന്റെ പുസ്തകം 18ന്റെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാൻ നമുക്ക് ലഭ്യമായിരിക്കുകയാണ്.