1772 – നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം

ആമുഖം

അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാള പുസ്തകമായ സംക്ഷെപവെദാർത്ഥം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 228-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം
  • താളുകളുടെ എണ്ണം: ഏകദേശം 287
  • പ്രസിദ്ധീകരണ വർഷം:1772
  • രചന: ക്ലെമെന്റ് പിയാനിയസ്
  • പ്രസ്സ്:  റോമിലെ അച്ചുകൂടത്തിൽ
1772 - നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം
1772 – നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തമായ സംക്ഷേപവേദാർത്ഥം നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തപ്പോൾ അക്കാലത്ത് ഞാനെഴുതിയ പൊസ്റ്റ് ഇവിടെ കാണാം.

സംക്ഷേപവേദാർത്ഥത്തിന്റെ മറ്റൊരു ഡിജിറ്റൽ പതിപ്പ് നമുക്ക് കിട്ടി എന്നതാണ് ട്യൂബിങ്ങനിൽ നിന്ന് കിട്ടിയ ഈ പതിപ്പിന്റെ പ്രത്യേകത.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (342 MB)

Comments

comments

One comment on “1772 – നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം

  • 1,1772- നസ്രാണികൾ ഒക്കക്കും അറിയേണ്ടുന്ന സംക്ഷേപവെദാർത്ഥം – അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം
    Posted on August 28, 2013 by Shiju Alex
    https://archive.org/details/Samkshepavedartham_1772 [29.8 MB]

    2.1772 – നസ്രാണികൾ ഒക്കക്കും അറിയെണ്ടുന്ന സംക്ഷെപവെദാർത്ഥം
    Posted on December 1, 2018 by Shiju Alex
    രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി
    ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (342 MB)

    1ഉം 2ഉം ഒരേ Editionന്റെ വ്യത്യസ്ത Copyകൾ മാത്രമാണ്

    ഈ കൃതി തന്നെ കേരളസാഹിത്യ അക്കാദമി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്[11-11-2013]
    പ്രസ്തുത ഇ-ബുക്ക് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്.

    https://archive.org/details/SamkshepaVedartham_201311 [16.7 MB]

    [സംക്ഷേപവേദാര്‍ത്ഥം. മൂവബിള്‍ ടൈപ്പില്‍ അച്ചടിച്ച ആദ്യ മലയാള പുസ്തകം. 1772 -ല്‍ റോമിലാണ് ഇത് അച്ചടിക്കപ്പെട്ടത്. ചതുരവടിവിലുള്ള മലയാള അക്ഷരങ്ങളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ചോദ്യോത്തര രീതിയിലുള്ള വേദപാഠപുസ്തകമാണിത്. ക്ലമന്‍റ് പിയാനിയസ് ആണ് തയ്യാറാക്കിയത്.]

    Prajeev Nair
    Cherukunnu, Kannur

Leave a Reply