1935 – A Text Book of Geography of the Madras Presidency for Class IV – M.S. Ananthakrishna Iyer

1935ൽ നാലാം ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച A Text Book of Geography of the Madras Presidency for Class IV എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. എം.എസ്. അനന്തകൃഷ്ണ അയ്യർ ആണ് ഈ ഭൂമിശാസ്ത്രപാഠപുസ്തകം രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ അഞ്ചാം ക്ലാസ്സിലെ (ഒന്നാം ഫാറം) ഉപയോഗത്തിനായി തയ്യാറാക്കിയ ഭൂമിശാസ്ത്രപാഠപുസ്തകം ഇതിനകം നമുക്ക് ലഭിച്ചതാണ്. അത് ഇവിടെ കാണാം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1935 - A Text Book of Geography of the Madras Presidency for Class IV
1935 – A Text Book of Geography of the Madras Presidency for Class IV

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: A Text Book of Geography of the Madras Presidency for Class IV
  • രചന: M.S. Ananthakrishna Iyer
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 150
  • അച്ചടി: വിദ്യാവിലാസം, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments