ആമുഖം
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ഹോരാശാസ്ത്രം, പ്രശ്നരീതി, പ്രശ്നമാർഗ്ഗം എന്നീ മൂന്നു കൃതികൾ സമാഹരിച്ച താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 135-ാമത്തെ പൊതുസഞ്ചയ രേഖയും 16–മത്തെ താളിയോല രേഖയും ആണ്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ഹോരാശാസ്ത്ര വ്യാഖ്യാനം, പ്രശ്നരീതി, പ്രശ്നമാർഗ്ഗം
- രചയിതാവ്: ഹോരാശാസ്ത്രത്തിന്റെ രചയിതാവ് വരാഹമിഹിരൻ ആണെന്നും, പ്രശ്നരീതിയുടെ രചിതാവ് കുക്കണിയാൾ ആണെന്നും, പ്രശ്നമാർഗ്ഗത്തിന്റെ രചന എടക്കാട് നമ്പൂതിരി ആണെന്നും വിവിധ റെഫറൻസുകൾ സൂചിപ്പിക്കുന്നു
- താളിയോല ഇതളുകളുടെ എണ്ണം: 123
- ഓല എഴുതപ്പെട്ട കാലഘട്ടം: 1700നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഈ മൂന്നു കൃതികളും ഭാരതീയ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ ആണ്. ഇതിൽ പ്രശ്നരീതിയും പ്രശ്നമാർഗ്ഗവും കേരളവുമായി ബന്ധപ്പെട്ടതും ആണ്. ഈ മൂന്നു കൃതികളുടേയും മൂലം സംസ്കൃതം ആണ്. മൂന്നെണ്ണത്തിനും കുറഞ്ഞത് ആയിരം വർഷത്തെ പഴക്കം പറയുന്നു.
ഈ താളിയോല കെട്ടിൽ ഹോരാശാസ്ത്രത്തിന്റേത് മലയാളവ്യാഖ്യാനവും, മറ്റു രണ്ടെണ്ണവും സംസ്കൃതമൂലവും ആണ്. എല്ലാം മലയാളലിപിയിൽ ആണ്. ആരാണ് മലയാളവ്യാഖ്യാനം എഴുതിയതെന്ന സൂചന താളിയോലയിൽ കാണുന്നില്ല.
ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (92 MB)
You must be logged in to post a comment.