ക്രിസ്തുവർഷം 1168 മുതൽ 1203 വരെ കാലഞ്ജര രാജ്യം ഭരിച്ച പരമർദ്ദിരാജാവിന്റെ പ്രധാനമന്ത്രിയും സഭാകവിയും ആയിരുന്ന വത്സരാജന്റെ ഹാസ്യചൂഡാമണി എന്ന കൃതി, വള്ളത്തോൾ നാരായണമേനോൻ കപടകേളി എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്തതിന്റെ ഡിജിറ്റൽ സ്കാൻ.
മെറ്റാഡാറ്റ
- പേര്: കപടകേളി (ഒരു പ്രഹസനം)
- രചന: മഹാമാന്യവത്സരാജൻ
- പരിഭാഷ: വള്ളത്തോൾ നാരായണമേനോൻ
- പ്രസിദ്ധീകരണ വർഷം: 1945
- താളുകളുടെ എണ്ണം: 54
- അച്ചടി: മംഗളോദയം പ്രസ്സ്, തൃശൂർ

ലൈസൻസ്:
വത്സരാജൻ 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നയാൾ ആയതിനാൽ മൂലകൃതി സ്വാഭാവികമായി പൊതുസഞ്ചയത്തിലാണ്. വിവർത്തനം ചെയ്ത വള്ളത്തോൾ നാരായണമേനോൻ 1958ൽ മരിച്ചതിനാൽ അദ്ദേഹത്തിന്റെ കൃതികൾ 2019 തൊട്ട് പൊതുസഞ്ചയത്തിലാണ്.
ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പ്രതിയെ പറ്റി
പുസ്തകത്തിലെ 17,18 എന്നീ താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത് കോട്ടയം സി.എം.എസ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ആയ ബാബു ചെറിയാൻ ആണ്. കേരളത്തിലെ പഴയ ഒരു ലൈബ്രറിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഈ പുസ്തകം അദ്ദേഹം ശേഖരിച്ച് സൂക്ഷിച്ച് വെച്ചതായിരുന്നു. അദ്ദേഹത്തിനു വളരെ നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.