1908 – മാതംഗലീല – രാഘവവാരിയർ

ആനയുടെ മർമ്മലക്ഷണങ്ങളും ചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ മാതംഗലീല എന്ന പ്രാചീന സംസ്കൃത ഗ്രന്ഥത്തിന്റെ ആദ്യത്തെ മലയാളപരിഭാഷകളിൽ ഒന്നായ മാതംഗലീല (മാതംഗലീലാ ഭാഷ) എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശേഖരത്തവാരിയത്ത താർക്കികൻ രാഘവവാരിയർ എന്ന ഒരാളാണ് ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇക്കാലത്ത് (ഈ പുസ്തകം എഴുതിയ 1908 കാലഘട്ടത്തിൽ) ഗജശാസ്ത്രം അറിയാത്തതിനാൽ ഗജരക്ഷ ശരിയായി ചെയ്യുന്നില്ലെന്നും അതു മൂലം ഗജങ്ങൾ നാശം പ്രാപിക്കുന്ന സ്ഥിതി ഉണ്ടെന്നും അതിൽ നിന്ന് രക്ഷ പ്രാപിക്കാനാണ് ഈ പുസ്തകം എല്ലാവരുടേയും അറിലേക്കായി താൻ പരിഭാഷ ചെയ്ത് പ്രസിദ്ധീകരിക്കുന്നത് എന്ന് പരിഭാഷകനായ രാഘവവാരിയർ ഇതിന്റെ മുഖവുരയിൽ പറയുന്നു.

1908 - മാതംഗലീല - രാഘവവാരിയർ
1908 – മാതംഗലീല – രാഘവവാരിയർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മാതംഗലീല
  • പരിഭാഷകൻ: രാഘവവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1908
  • താളുകളുടെ എണ്ണം: 100
  • അച്ചടി: കേരളശോഭിനി അച്ചുക്കൂട്ടം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

 

 

Comments

comments

One comment on “1908 – മാതംഗലീല – രാഘവവാരിയർ

  • PRAJEEV NAIR says:

    ഈ കൃതി ” മാതംഗലീല ” എന്ന സംസ്കൃതഗ്രന്ഥം വൃത്താനുവൃത്തം തർജ്ജിമ ചെയ്തതാണെന്നു കാണുന്നു. പക്ഷെ സംസ്കൃതഗ്രന്ഥത്തിന്റെ കർത്താവാരാണെന്ന് പറഞ്ഞിട്ടുമില്ല .
    പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ പണ്ഡിതനായിരുന്ന തിരുമംഗലത്ത്‌ നീലകണ്‌ഠൻ മൂസ്സത്‌ ആണ് മാതംഗലീലയുടെ കർത്താവ്.(വിക്കിപീഡിയ)

    ഈ സംസ്കൃതകൃതി 1904 ൽ മഹാകവി വള്ളത്തോൾ വിവർത്തനം ചെയ്തിട്ടുള്ളത് മൂലശ്ലോകത്തോടൂകൂടി 1981 ൽ “വള്ളത്തോൾ ഗ്രന്ഥാലയം, ചെറുതുരുത്തി” പ്രസിദ്ധീകരിച്ചിട്ടുണ്ട്.. ഇതിൽ മാതംഗലീല എന്ന സംസ്കൃതകൃതിയെക്കുറിച്ചും രചയിതാവിനെക്കുറിച്ചും മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ലേഖനം, കെ.പി. നാരായണപ്പിഷാരടിയുടെ നീണ്ട അവതാരിക എന്നിവകൊടുത്തിട്ടുണ്ട്..

    ഈ കൃതി കേരളസാഹിത്യ അക്കാദമി ഡിജിറ്റൈസ് ചെയ്തിട്ടുള്ളത് താഴെക്കാണുന്ന ലിങ്കിൽ ലഭ്യമാണ്

    http://www.keralasahityaakademi.org/online_library/vallathole/pdf/265SPL.pdf

    ഇതിൽ രാഘവവാര്യരുടെ പരിഭാഷ വളരെ ലളിതവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതും ആകുന്നു.

    (Details given for comparative study for those interested in the subject)

    Prajeev Nair,
    Cherukunnu,Kannur

Leave a Reply