1956 – നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതിയെ പറ്റി ഭാരതസർക്കാർ 1956ൽ പ്രസിദ്ധീകരിച്ച നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഒന്നാം പഞ്ചവത്സരപദ്ധതിയെ പറ്റിയുള്ള അവലോകനവും ഈ പുസ്തകത്തിന്റെ ഭാഗമാണ്. രാജ്യം പിന്നിട്ടു വന്ന വഴികളെ കുറിച്ച് മനസ്സിലാക്കാൻ ഇത്തരം രേഖകൾ സഹായകരമാണ്.

11, 12 എന്നീ താളുകൾ ഈ പുസ്തകത്തിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. അത് ഒഴിച്ച് നിർത്തിയാൽ സാമാന്യം നല്ല നിലയിലുള്ള പുസ്തകമാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്.

1956 - നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി
1956 – നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി

കടപ്പാട്

ചങ്ങനാശ്ശെരിക്കടുത്തുള്ള ഇത്തിത്താനം പബ്ലിക്ക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്. ഇതിനായി എന്നെ സുഹൃത്ത് കൂടിയായ സജനീവ് ഇത്തിത്താനവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹായിച്ചു. അവരോടു എനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: നമ്മുടെ രണ്ടാം പഞ്ചവത്സരപദ്ധതി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 88
  • പ്രസാധനം: പബ്ലിക്കേഷൻസ് ഡിവിഷൻ, വാർത്താപ്രക്ഷേപണ വകുപ്പു്, ഭാരത ഗവർമ്മേണ്ടു്
  • അച്ചടി: ജനതാ പ്രസ്സ്, മദ്രാസ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

Comments

comments