1932 – കണക്കുപുസ്തകം (ഒന്നാം ഭാഗം) – എം.പി. കൃഷ്ണൻനമ്പ്യാർ

തിരുവിതാംകൂർ പ്രദേശത്ത് അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കണക്കുപുസ്തകം (ഒന്നാം ഭാഗം) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീ എം.പി. കൃഷ്ണൻനമ്പ്യാർ ആണ് ഈ ഗണിതപാഠപുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഈ പുസ്തകം ഇറങ്ങിയ സമയത്ത് (1930കൾ) തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന നാണയ സമ്പ്രദായം, സമയക്രമം ഇതിനെ പറ്റിയൊക്കെ ഉള്ള പാഠങ്ങൾ ഈ പാഠപുസ്തകത്തിൽ കാണാം.

കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു കുറവ് ഈ ഡിജിറ്റൽ കോപ്പിക്കുണ്ട്.മാത്രമല്ല അച്ചടി വിന്യാസം ശരിയല്ലാത്തതിനാൽ ഇതിന്റെ ഡിജിറ്റൈസേഷൻ അതീവദുഷ്കരമായിരുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക

1932 - കണക്കുപുസ്തകം (ഒന്നാം ഭാഗം) - എം.പി. കൃഷ്ണൻനമ്പ്യാർ
1932 – കണക്കുപുസ്തകം (ഒന്നാം ഭാഗം) – എം.പി. കൃഷ്ണൻനമ്പ്യാർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കണക്കുപുസ്തകം (ഒന്നാം ഭാഗം)
  • രചന: എം.പി. കൃഷ്ണൻനമ്പ്യാർ
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 144
  • അച്ചടി: ARV Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

 

Comments

comments