1938 – മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം – എൻ. സുബ്രഹ്മണ്യം

ലാങ്ങ്മൻസ് ഗ്രീൻ കമ്പനി മദ്രാസ് സംസ്ഥാനത്തിനു കീഴിലുള്ള മലയാളം സ്കൂളുകൾക്കായി 1938-ൽ പ്രസിദ്ധീകരിച്ച മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എൻ. സുബ്രഹ്മണ്യം ഇംഗ്ലിഷിൽ/തമിഴിൽ പ്രസിദ്ധീകരിച്ച മൂലഗ്രന്ഥം മലയാളത്തിലേയ്ക്ക് പരിഭാഷ ചെയ്തത് പി.എൻ. മൂസ്സതു് ആണ്. ഇത് ഏത് ക്ലാസ്സിലെ പാഠപുസ്തകം ആണെന്ന് വ്യക്തമല്ല. 9/10 വയസ്സുള്ളവരെ ഉദ്ദേശിച്ചാണ് ഈ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ പറയുന്നു. അതിനാൽ 4/5 ക്ലാസ്സുകാരെ ഉദ്ദേശിച്ചാണ് ഈ പാഠപുസ്തകം എന്ന് ഊഹിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1938 - മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം - എൻ. സുബ്രഹ്മണ്യം
1938 – മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം – എൻ. സുബ്രഹ്മണ്യം

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം
  • രചന: എൻ. സുബ്രഹ്മണ്യം
  • പരിഭാഷ: പി.എൻ. മൂസ്സതു്
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 124
  • അച്ചടി: ബാസൽ മിഷൻ, മംഗലാപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

2 comments on “1938 – മതിരാശിസംസ്ഥാനം ഭൂമിശാസ്ത്രം – എൻ. സുബ്രഹ്മണ്യം

  • of course like your website but you have to check the spelling on several of your posts. A number of them are rife with spelling issues and I in finding it very troublesome to inform the reality on the other hand I will certainly come back again.

  • Hello Neat post Theres an issue together with your site in internet explorer would check this IE still is the marketplace chief and a large element of other folks will leave out your magnificent writing due to this problem

Comments are closed.