1856-1875-A comparative grammar of the Dravidian languages – Robert Caldwell

ആമുഖം

Rev. Robert Caldwell ന്റെ  A comparative grammar of the Dravidian languages എന്ന പുസ്തകം ഭാഷാശാസ്ത്രം പഠിക്കുന്നവർക്കും ഗവെഷണം ചെയ്യുന്നവർക്കും ഇടയിൽ പ്രശസ്തമാണ്. ആ പുസ്തകത്തിന്റെ 2 പതിപ്പുകളും ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഉണ്ട്. അതിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 50-മത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ്

  • ശീർഷകം: A comparative grammar of the Dravidian languages or South Indian Family of Languages
  • താളുകളുടെ എണ്ണം: ഏകദേശം 545
  • പ്രസിദ്ധീകരണ വർഷം:1856
  • പ്രസ്സ്: Harrisson, London
1856_A comparative grammar Robert Caldwell
1856_A comparative grammar Robert Caldwell

രണ്ടാം പതിപ്പ്

  • ശീർഷകം: A comparative grammar of the Dravidian languages or South Indian Family of Languages
  • താളുകളുടെ എണ്ണം: ഏകദേശം 816
  • പ്രസിദ്ധീകരണ വർഷം:1875
  • പ്രസ്സ്: Trubner, London
1876-A comparative grammar Robert Caldwell
1875-A comparative grammar Robert Caldwell

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

A comparative grammar of the Dravidian languages or South Indian Family of Languages എന്ന പുസ്തകം ഭാരതീയ ഭാഷാപഠനത്തിൽ അതീവപ്രാധാന്യം ഉള്ളതാണ്. തെക്കേ ഇന്ത്യൻ ഭാഷകളെ ദ്രവീഡിയൻ ഭാഷാ കുടുംബത്തിൽ പെടുത്തി അതിനെ താരതമ്യം ചെയ്തുകൊണ്ടുള്ള ആദ്യ പഠനം ആണിത്. ഇത് 1856ൽ ആണ് പുറത്ത് വന്നത് (ഇതിനു മുൻപ് ചെറുതെങ്കിലും സമാനമായി തമിഴും മലയാളവും മാത്രം ഒരു താരതമ്യം 1815ൽ F.W. Ellis ചെയ്തതിന്റെ സ്കാൻ ഇവിടെ കാണാം. )

1856ൽ ആണ് ഇതിന്റെ ആദ്യ പതിപ്പ് വരുന്നത്. അത് വളരെയേറെ ജനപ്രീതി നേടി. പെട്ടെന്ന് തന്നെ വിറ്റഴിഞ്ഞു. ഒന്നാമത്തെ പതിപ്പിന്നു ഗുണ്ടർട്ട് അത്യാവശ്യം വലിയ ഒരു വിമർശന പഠനം ഗുണ്ടർട്ട് ചെയ്തിരിരുന്നു. അതിന്റെ കൈയെഴുത്ത് പ്രതി നമുക്ക് ഈയടുത്ത് കിട്ടിയതാണ്. അത് ഇവിടെ കാണാം. റോബർട്ട് കാൾഡ്വെല്ലിന്റെ പുസ്തകത്തിന്റെ ഒന്നാം പതിപ്പിനെ പറ്റി  ഗുണ്ടർട്ട് നടത്തിയ വിമർശന പഠനത്തെ പറ്റി ഡോ: സ്കറിയ സക്കറിയയുടെ ലേഖനങ്ങളിൽ കാണാം. ഗുണ്ടർട്ടിന്റെ വിമർശനപഠനത്തെ ഉൾക്കൊണ്ട് സമൂലം പരിഷ്കരിച്ചാണ് റോബർട്ട് കാൾഡ്വെൽ  1875ൽ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കുന്നത്. രണ്ടാം പതിപ്പിന്റെ ആമുഖത്തിൽ ഗുണ്ടർട്ടിന്റെ നിഘണ്ടുവിനെ പറ്റിയും വ്യാകരണത്തെ പറ്റിയും ഒന്നെ പരാമർശം ഉണ്ട്. ഒപ്പം ആമുഖത്തിൽ  റോബർട്ട് കാൾഡ്വെൽ ഗുണ്ടർട്ടിനു പ്രത്യേക നന്ദിയും പറയുന്നുണ്ട്.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല.  ഈ പുസ്തകങ്ങളുടെ പ്രത്യേകതയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

കുറിപ്പ്: ട്യൂബിങ്ങനിൽ ഉള്ള രണ്ടാം പതിപ്പിന്റെ സ്കാനിൽ ആദ്യത്തെ കുറച്ചു താളുകൾ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അത് അപൂർണ്ണമാണ്. എന്നാൽ അതിനു പകരമായി archive.orgൽ  നിന്നു   California Digital Library യുടെ നല്ല സ്കാൻ കിട്ടി. അതിന്റെ ലിങ്കാണ് ഇവിടെ പങ്കു വെക്കുന്നത്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

ഒന്നാം പതിപ്പ് (1856):

ഒന്നാം പതിപ്പ് (1875):

 

 

 

Comments

comments