1963 – Marpessa – Graded Home Reading Books – Standard 8 Book 1 – A Sankara Pillai (Editor)

കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വീട്ടിൽ വെച്ച് വായിക്കാനായി Graded Home Reading Books എന്ന സീരീസിൽ കുറച്ചധികം പുസ്തകങ്ങൾ 1960കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ സീരീസ്ൻ്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച Marpessa എന്ന ഗ്രീക്ക് പുരാണകഥയുടെ ലളിതമായ പുരാഖ്യാനത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിനു അനുസരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് പുസ്തകത്തിൻ്റെ എഡിറ്റർ ആയ  A Sankara Pillai തുടക്കത്തിൽ പറയുന്നുണ്ട്. മറ്റ് 6 ഗ്രീക്ക് പുരാണകഥകൾ കൂടെ ഈ സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണുന്നു.

ഈ പുസ്തകങ്ങൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ പോലെ മലയാളം സീരീസും ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത ഇല്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങളും അനുബന്ധ പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1963 - Marpessa - Graded Home Reading Books - Standard 8 Book 1
1963 – Marpessa – Graded Home Reading Books – Standard 8 Book 1

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: Marpessa – Graded Home Reading Books – Standard 8 Book 1
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 44
  • അച്ചടി: K V  Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments