ആമുഖം
ബ്രഹ്മരഹസ്യം എന്ന പേരിൽ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട്, അലശക്കോടത്തു ശങ്കരപ്പിള്ള തമിഴിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്.
ഈ പുസ്തകത്തിന്റെ സ്കാൻ നമുക്ക് ശരത്ത് സുന്ദർ വഴിയാണ് ലഭിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.
ഈ പുസ്തകം സ്കാൻ ചെയ്ത റെസലൂഷൻ കുറവായിരുന്നതിനാൽ ഇതിന്റെ ഔട്ട്പുട്ട് അത്ര നന്നായിട്ടില്ല. എങ്കിലും ഉള്ളടക്കം വായിക്കാവുന്നത്. ടൈറ്റിൽ പേജ് അടക്കം ചില താളുകൾ നഷ്ടപ്പെട്ടിരുന്നതിനാൽ പ്രസിദ്ധീകരണത്തീയതിയും മറ്റും ഊഹിച്ചെടുക്കാനേ സാധിക്കുന്നുള്ളൂ.
പുസ്തകത്തിന്റെ വിവരം
- പേര്: ബ്രഹ്മരഹസ്യം
- താളുകൾ: 60
- രചയിതാവ്: അലശക്കോടത്തു ശങ്കരപ്പിള്ള
- പ്രസ്സ്:ശ്രീരാമവിലാസം പ്രസ്സ്, വലിയകട, കൊല്ലം
- പ്രസിദ്ധീകരണ വർഷം: 1920
ഉള്ളടക്കം
വൈദ്യശാസ്ത്ര സംബന്ധിയായ പുസ്തകമാണിത്. പുസ്തകം മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിലെ വിഷയം പഠിച്ച് പൊസ്റ്റെഴുതാൻ എനിക്കു അറിവില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
പുസ്തകം ഇറങ്ങിയത് 1920 ആണ് എന്നത് പുസ്തകത്തിന്റെ ആദ്യത്തെ താളുകളിൽ കാണുന്ന നാരായണൻപരമെശ്വരൻ മൂസ്സിന്റെ കുറിപ്പിലെ തീയതിയിൽ നിന്നും ഊഹിച്ചെടുത്തതാണ്. മാത്രമല്ല സംവൃതോകാരത്തിനുപയോഗിച്ചിരിക്കുന്ന ചിഹ്നവും (ഉകാരചന്ദ്രക്കല) പ്രസിദ്ധീകരണ വർഷം ഏകദേശം 1920 ആണെന്ന സൂചന നൽകുന്നു.
കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
- ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (1.6 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി