1855 – മതപരീക്ഷ – കെരളഗീതം ഒന്നാംഖണ്ഡം

ആമുഖം

തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച മതപരീക്ഷ (കെരളഗീതം ഒന്നാംഖണ്ഡം)  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 252-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പുസ്തകത്തോടു കൂടി ഗുണ്ടർട്ട് ശേഖരത്തിൽ ഉള്ള കല്ലച്ചടി പുസ്തകങ്ങളുടെ റിലീസ് തീർന്നു. ഏതാണ്ട് 40നടുത്ത് കല്ലച്ചടി പുസ്തകങ്ങൾ ആണ് നമുക്ക് ഗുണ്ടർട്ട് ശെഖരത്തിലൂടെ ലഭ്യമായത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മതപരീക്ഷ – കെരളഗീതം (ഒന്നാംഖണ്ഡം)
  • പ്രസിദ്ധീകരണ വർഷം: 1855
  • താളുകളുടെ എണ്ണം:  ഏകദേശം 143
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1855 - മതപരീക്ഷ - കെരളഗീതം ഒന്നാംഖണ്ഡം
1855 – മതപരീക്ഷ – കെരളഗീതം ഒന്നാംഖണ്ഡം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മൂര്‍ ജോണ്‍ ഡി.സി.എല്‍ എന്നയാളാണ് രചിതാവായി ട്യൂബിങ്ങന്റെ മെറ്റാഡാറ്റയിൽ കാണുന്നത്. ഈ പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾ ഒന്നും തന്നെ ഒറ്റത്തിരച്ചിലിൽ കണ്ടില്ല.

1855ൽ തലശ്ശെരിയിലെ കല്ലച്ചുകൂടത്തിൽ അച്ചടിച്ച ഈ പുസ്തകം ഗുണ്ടർട്ട് കേരളത്തിൽ ഉള്ള സമയത്ത് ഇറങ്ങിയതാണ്. ഇതും കൂട്ടി ഏതാണ്ട് 40-ഓളം കല്ലച്ചടി പുസ്തകങ്ങൾ ആണ് നമുക്ക് ട്യൂബിങ്ങനിൽ നിന്ന് ലഭിച്ചത്. അതിൽ മൂന്നെണ്ണം ഒഴിച്ച് ബാക്കിയെല്ലാം തലശ്ശെരിയിലെ കല്ലച്ചുകൂടത്തിൽ അച്ചടിച്ചതാണ്. ഏതാണ്ട് 1845 മുതൽ 1865വരെയുള്ള കാലഘട്ടത്തിൽ ആണ് തലശ്ശെരിയിൽ കല്ലച്ചുകൂടം പ്രവർത്തിച്ചത്. ചരിത്രത്തിന്റെ ഭാഗമായി തീർന്ന പല കൃതികളും അവിടെ നിന്നു പുറത്തിറങ്ങി. ഈ പുസ്തകത്തോടു കൂടി ട്യൂബിങ്ങൻ ശെഖരത്തിൽ നിന്നുള്ള കല്ലച്ചടി പുസ്തകങ്ങളുടെ റിലീസ് തീർന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

  • രേഖയുടെ ട്യൂബിങ്ങൻ ഡിജിറ്റൽ ലൈബ്രറി താൾ/ഓൺലൈൻ റീഡിങ് കണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (178 MB)

Comments

comments