1872 – ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ലീഷ് നിഘണ്ടു

ആമുഖം

ഹെർമ്മൻ ഗുണ്ടർട്ട് രച്ചിച്ച്  1872ൽ ബാസൽ മിഷൻ  അച്ചടിച്ച്  പ്രസിദ്ധീകരിച്ച വിഖ്യാതമായ മലയാളം -ഇംഗ്ലീഷ് നിഘണ്ടുവിന്റെയും 1991ൽ സ്കറിയ സക്കറിയ പ്രസ്തുത നിഘണ്ടു പുനഃപ്രസിദ്ധീകരിച്ചതിന്റെയും അടക്കം 2  ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകങ്ങൾ ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 222-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഇതോടു കൂടി  ഗുണ്ടർട്ട് ലെഗസി പദ്ധതിയിൽ യൂണിക്കോഡ് കൺവേർഷൻ കൂടി പൂർത്തിയാക്കിയ എല്ലാ അച്ചടി പുസ്തകങ്ങളുടേയും സ്കാനുകൾ റിലീസ് ചെയ്തു തീർന്നു.

 

1872 - ഗുണ്ടർട്ടിന്റെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു
1872 – ഗുണ്ടർട്ടിന്റെ മലയാളം – ഇംഗ്ലീഷ് നിഘണ്ടു

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

ഒന്നാം പതിപ്പ് : 1872

  • പേര്: A MALAYALAM AND ENGLISH DICTIONARY.
  • പ്രസിദ്ധീകരണ വർഷം:  1872
  • താളുകളുടെ എണ്ണം:  ഏകദേശം 1140
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

1991ൽ സ്കറിയ സക്കറിയ പുനഃപ്രസിദ്ധീകരിച്ച പതിപ്പ്:

  • പേര്: ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു.
  • പ്രസിദ്ധീകരണ വർഷം:  1991
  • താളുകളുടെ എണ്ണം:  ഏകദേശം 1190
  • പ്രസ്സ്: ഡി. സി. ബുക്‌സ് കോട്ടയംബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

1872ലെ ഗുണ്ടർട്ട് നിഘണ്ടു, 1991ലെ ഗുണ്ടർട്ട് നിഘണ്ടു പുനഃപ്രസിദ്ധീകരണം എന്നിങ്ങനെ 2 സ്കാനുകൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1991ലെ പതിപ്പിൽ ഡോ: സ്കറിയ സക്കറിയ ഗുണ്ടർട്ട് നിഘണ്ടുവിനെ പറ്റി ഏതാണ്ട് 50 പേജോളം വരുന്ന ഒരു ആമുഖപഠനം നടത്തുന്നുണ്ട്. അത് വായിക്കുന്നത് തന്നെയാണ് ഗുണ്ടർട്ട് നിഘണ്ടിവിലേക്കുള്ള പ്രവേശനകവാടം.

ഗുണ്ടർട്ട് ശേഖരത്തിലെ ഏറ്റവും വലിയ പുസ്തകവും ഗുണ്ടർട്ട് നിഘണ്ടുക്കൾ ആണ്. 1872ലെ മൂലപതിപ്പിൽ 1140ഓളം താളുകൾ ഉള്ളപ്പോൾ 1991ലെ ഗുണ്ടർട്ട് നിഘണ്ടു പതിപ്പിൽ ഡോ: സ്കറിയ സക്കറിയയുടെ പഠനം കൂടെ ചേർന്നപ്പോൾ 1190ഓളം താളുകൾ ഉണ്ട്.

പേജുകളുടെ എണ്ണം കൂടുതൽ ആയതിനാൽ ഇതിന്റെ ഡൗൺലോഡ് സൈസ് വളരെ കൂടുതൽ ആണ്. രണ്ടെണ്ണത്തിന്നും 1.5 GB ക്കു അടുത്താണ് ഡൗൺലോ‌ഡ് സൈസ്. അതിനാൽ ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ വിവേചനബുദ്ധി ഉപയൊഗിക്കുക.

ഈ നിഘണ്ടുവിനെ പറ്റിയോ ഗുണ്ടർട്ട് ശേഖരത്തിലെ മറ്റു കൃതികളെ പറ്റിയോ ഒന്നും പറയാൻ ഞാൻ ആരുമല്ല. ഈ ശേഖരം ഡിജിറ്റൈസ് ചെയ്ത് പൊതു ഉപയോഗത്തിനായി പുറത്ത് കൊണ്ടു വരുന്നതിൽ ചെറിയൊരു റോൾ വഹിക്കാൻ കഴിഞ്ഞു എന്നതിന്റെ ചാരിതാർത്ഥ്യം മാത്രമേ എനിക്കുള്ളൂ.

ഇതോടു കൂടി  ഗുണ്ടർട്ട് ലെഗസി പദ്ധതിയിൽ യൂണിക്കോഡ് കൺവേർഷൻ കൂടി പൂർത്തിയാക്കിയ എല്ലാ അച്ചടി പുസ്തകങ്ങളുടേയും സ്കാനുകൾ റിലീസ് ചെയ്തു തീർന്നു.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

ഒന്നാം പതിപ്പ് : 1872

1991ൽ സ്കറിയ സക്കറിയ പുനഃപ്രസിദ്ധീകരിച്ച പതിപ്പ്:

Comments

comments