ആമുഖം
പ്രാഥമിക ചികിത്സ വിഷയമമായ ആഗന്തുകരോഗ ശമനോപായങ്ങൾ എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ആഗന്തുകരോഗ ശമനോപായങ്ങൾ
- രചന: കെ. ഐ. ഐപാത്തു
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 88
പുസ്തക ഉള്ളടക്കം, കടപ്പാട്
പ്രാഥമിക ചികിത്സയെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു വൈദ്യശാസ്ത്രഗ്രന്ഥമാണ് ആഗന്തുകരോഗ ശമനോപായങ്ങൾ. സ്കൗട്ട് മുതലായ സംഘടനകൾക്കും, പാലിയേറ്റീവ് കെയർ ചികിത്സയ്ക്കും ഈ പുസ്തകം പ്രയോജപ്പെടുപ്പെടുമെന്ന് ഗ്രന്ഥകാരനായ കെ. ഐ. ഐപാത്തു ആമുഖത്തിൽ പറയുന്നു. ഇദ്ദേഹം ചിറ്റൂർ ഗവർണ്മെന്റ് കോളേജിലെ ഫിസിക്കൽ ഡയറക്ടർ ആയിരുന്നു എന്ന് കാണുന്നു. പുസ്തകം എവിടെ പ്രിന്റു ചെയ്തു എന്ന് വ്യക്തമല്ല. അതേ പോലെ അവസാനത്തെ കുറച്ച് താളുകൾ നഷ്ടപ്പെട്ടും പോയിരിക്കുന്നു.
ശ്രീ രാജേഷ് ഒടയഞ്ചാൽ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ എന്നെ ഏല്പിച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കൃതി കണ്ടെത്തി ഡിജിറ്റൈസ് ചെയ്യാനായി ഏല്പിച്ച അദ്ദേഹത്തിന്നു നന്ദി.
വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (7 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
You must be logged in to post a comment.