1948 – അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു്

1948ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു് എന്ന ഗണിതശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  ഈ പാഠപുസ്തകം ഇറങ്ങിയ കാലഘട്ടത്തിനോടനുബന്ധിച്ച് വിദ്യാഭ്യാസ പരിഷ്കരണത്തിന് ഏർപ്പെടുത്തിയ കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ആമുഖപ്രസ്താവനയിൽ കാണുന്നു. (പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കണമെന്നും ഹൈസ്കൂൾ കഴിയുന്ന വരെ മാതൃഭാഷയിൽ അദ്ധ്യാപനം വേണമെന്നും ആയിരുന്നു കമ്മറ്റിയുടെ പ്രധാനശുപാർശകൾ)

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1948 - അങ്കഗണിതം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്കു്
1948 – അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു്

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു്
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 168
  • അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

4 comments on “1948 – അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു്

  • Hello Neat post Theres an issue together with your site in internet explorer would check this IE still is the marketplace chief and a large element of other folks will leave out your magnificent writing due to this problem

  • What i do not understood is in truth how you are not actually a lot more smartlyliked than you may be now You are very intelligent You realize therefore significantly in the case of this topic produced me individually imagine it from numerous numerous angles Its like men and women dont seem to be fascinated until it is one thing to do with Woman gaga Your own stuffs nice All the time care for it up

Comments are closed.