ആമുഖം
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിലെ വിവിധ കോടതി രേഖകളുടെ ഇംഗ്ലീഷിലുള്ള കോടതി രേഖകളുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ഏകദേശം 1850കളിൽ എഴുതപ്പെട്ടതാണ്.
ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 149-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: Regulations for the administration of Justice in the Provincial Courts of Adawlut, and in the Court of Appeals in the Province of Mallabar
- താളുകളുടെ എണ്ണം: 75
- എഴുതപ്പെട്ട കാലഘട്ടം: 1798നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന പോലെ ഇത് മലബാർ ജില്ലയിലെ കോടതി രേഖകളുടെ ഡിജിറ്റൽ സ്കാനാണ്.
ഇതിലൂടെ ഒന്ന് ഓടിച്ച് നോക്കിയപ്പോൾ കുറച്ചധികം സ്ഥലങ്ങൾ 1798 എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അതിനാൽ ആ കാലഘട്ടത്തിലെ രേഖ ആണെന്ന് കരുതുന്നു. ഉള്ളടത്തിലൂടെ കടന്നു പോയാൽ അക്കാലത്തെ സാമൂഹ്യചരിത്രം പലതും വെളിവാകുമെന്ന് തോന്നുന്നു.
ഈ രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. അതൊക്കെ അറിവുള്ളവർ ചെയ്യുമല്ലോ. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (125 MB)