ആമുഖം
ഐതിഹ്യമാലയുടെ ഗ്രന്ഥകർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ വേറൊരു ഗ്രന്ഥത്തിന്റെ സ്കാൻ ആണിന്ന് പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ പേര് കേരള കവികൾ. കൂടുതൽ വിശദാംശങ്ങൾ താഴെ.
പുസ്തകത്തിന്റെ വിവരം
പേര്: കേരള കവികൾ (ഒന്നാം ഭാഗം)
പതിപ്പ്: ഒന്നാം പതിപ്പ്
രചയിതാവ്: കൊട്ടാരത്തിൽ ശങ്കുണ്ണി
പ്രസിദ്ധീകരണ വർഷം: 1918 (കൊല്ലവർഷം 1093)
പ്രസ്സ്: വി.വി. പ്രസ്സ്, കൊല്ലം
പുസ്കത്തിന്റെ ഉള്ളടക്കം
പേരു സൂചിപ്പിക്കുന്ന പോലെ കേരളദേശത്തു ജീവിച്ചിരുന്ന പ്രാചീനകവികളുടെ ലഘുചരിത്രമോ/ഐതിഹ്യമോ ഒക്കെ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഒന്നാം ഭാഗമാണെന്ന സൂചന ഉള്ളതിനാൽ കൂടുതൽ ഭാഗങ്ങൾ ഈ പുസ്തകത്തിനു ഉണ്ടെന്ന് നമുക്ക് ഊഹിക്കാം. നമുക്ക് പക്ഷെ നിലവിൽ ഒന്നാം ഭാഗം മാത്രമേ കിട്ടിയിട്ടൂള്ളൂ.
താഴെ കാണുന്ന 22 കവികളെ പറ്റിയുള്ള വിവരം ഇതിൽ കാണാം.
ഇതിൽ ജീവചരിത്രമുള്ള കോട്ടൂർ ഉണ്ണിത്താൻ, ഗോപാലനെഴുത്തച്ഛൻ തുടങ്ങിയ പലകവികളുടേയും പേർ (ഞാൻ) ആദ്യമായി കേൾക്കുന്നു. ഈ പുസ്തകത്തിലുള്ള മുഴമംഗലത്തു നമ്പൂരിയെ പോലെയുള്ളവരെ കുറിച്ച് പിന്നീട് ഐതിഹ്യമാലയിലും ലേഖനം കാണുന്നുണ്ട്.
എന്തായാലും ഈ കവികളെ കുറിച്ച് അന്നത്തെ കാലത്ത് അറിയാവുന്ന വിവരങ്ങൾ ഒക്കെ കൊട്ടാരത്തിൽ ശങ്കുണ്ണി രേഖപ്പെടുത്തി വെച്ചതിനാൽ ആ വിവരം നഷ്ടമായി പോയില്ല. അദ്ദേഹത്തിന്റെ സേവനങ്ങൾ ഒരിക്കൽ കൂടെ സ്മരിക്കാം.
ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം
ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ സ്ഥിതി വളരെ മോശമായിരുന്നു. കാലപ്പഴക്കം മൂലം താളുകൾ തൊട്ടാൽ പൊടിയുന്ന സ്ഥിതിയിൽ ആയിരുന്നു. പതിവുപോലെ ബൈജു രാമകൃഷ്ണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു. പുസ്തകത്തിന്റെ സ്ഥിതി മോശമായിരുന്നതിനാൽ അല്പം സമയമെടുത്താണ് എല്ലാ താളുകളും ഫോട്ടോ എടുത്തത്. ഇനിയും താമസിച്ചു പോകുമായിരുന്നെങ്കിൽ എന്നെന്നേക്കും നശിച്ചു പോകുമായിരുന്ന ഈ പുസ്തകം അതിനു മുൻപ് തന്നെ ഡിജിറ്റൈസ് ചെയ്യാനായതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
ഡൗൺലോഡ് വിവരം
ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.
- സ്കാൻ ലഭ്യമാക്കിയിരിക്കുന്ന പ്രധാന താൾ: https://archive.org/details/1918KeralaKavikal
- ഡൗൺലോഡ് കണ്ണി: കേരള കവികൾ – ഒന്നാം ഭാഗം – കൊട്ടാരത്തിൽ ശങ്കുണ്ണി – (8 MB)
- ഓൺലൈനായി വായിക്കാൻ: കേരള കവികൾ – ഒന്നാം ഭാഗം – ഓൺലൈൻ വായനയ്ക്കുള്ള കണ്ണി
Comments are closed.