ഇതിനകം ഡിജിറ്റൈസ് ചെയ്ത് പങ്ക് വെച്ച പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പുസ്തകം ആണ് ഇപ്രാവശ്യം പങ്ക് വെക്കുന്നത്. ഇത് ചരിത്രം/പുരാവസ്തുഗവേഷണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പുസ്തകമാണ്.
പുസ്തകത്തിന്റെ വിവരം
പേര്: മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ/The Malabar Christian Plates of Copper Plates
രചയിതാവ്: ടി.കെ. ജോസഫ്
പ്രസിദ്ധീകരണ വർഷം: 1925
പ്രസ്സ്: ശ്രീധര പവർ പ്രസ്സ്, തിരുവനന്തപുരം
പുസ്തകത്തിന്റെ ഡിജിറ്റൈസെഷൻ
പതിവ് പോലെ സ്കാനിങിന് ബൈജു രാമകൃഷ്ണൻ സഹായിച്ചു. സ്കാനിങ്ങിനായി കൈയ്യിൽ കിട്ടിയ പുസ്തകം പലയിടത്തും ചിതലെടുത്ത് പൊയിരുന്നതിനാൽ ഇതിന്റെ പോസ്റ്റ് പ്രോസസിങ് അതീവ ദുഷ്കരം ആയിരുന്നു. അതിനാൽ പ്രശ്നങ്ങൾ ഒക്കെ മറച്ച് പുസ്തകം വായനാ യോഗ്യമാകാൻ കുറേ സമയം അതിനായി ചിലവഴിക്കേണ്ടി വന്നു.
പുസ്തകത്തിന്റെ ഉള്ളടക്കം
തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ മലങ്കര നസ്രാണികളുടെ കൈവശം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നു എന്ന് അവർ അവകാശപ്പെടുന്ന നാലു ചേപ്പേടുകളെ പറ്റിയുള്ള പഠനമാണ് പുസ്തകത്തിന്റെ സിംഹഭാഗവും. അതിനൊപ്പം പുസ്തകത്തിന്റെ ഉള്ളടത്തിലും ഫൂട്ട് നോട്ടായും മറ്റും വിവിധ വിഷയത്തിലുള്ള ധാരാളം സംഗതികൾ കൈകാര്യം ചെയ്യുന്നുണ്ട്. ഉദാഹരണത്തിനു പതിനൊന്നാമത്തെ അദ്ധ്യായം “ഭാഷ” എന്ന വിഷയം കൈകാര്യം ചെയ്യുന്നു. അതെ പോലെ പുസ്തകത്തിന്റെ അവസാനം ഉള്ള പദദീപികയും (91 ആം താൾ മുതൽ) വളരെയധികം കാര്യങ്ങളെ പറ്റി ചെറുകുറിപ്പുകൾ നൽകുന്നു. വളരെ ഉപകാരപ്രദം തന്നെ അത്.
ഗ്രന്ഥകർത്താവായ ടി.കെ. ജോസഫ് ഒരു ചരിത്ര പണ്ഡിതൻ ആയിരുന്നെന്ന് വിവിധ ഇടത്തായി കണ്ട വിവിധ ലേഖനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ ഇനിയും ധാരാളം ഇത്തരം കൃതികൾ ഉണ്ടായേക്കാം.
പുസ്തകം വിശകലനം ചെയ്യാനും പഠനത്തിനുമായി വിട്ടു തരുന്നു.
ഡൗൺലോഡ് വിവരങ്ങൾ
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- ഓൺലൈനായി വായിക്കാൻ: ഓൺലൈനിൽ വായിക്കുക
4 comments on “1925 – മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ”
Pl. Visit http://ebook.marthoman.tv/
സൈറ്റ് കണ്ടു. നല്ലത് തന്നെ. കുറച്ച് പുതിയ ഇംഗ്ലീഷ് പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം എന്നും കണ്ടു. പക്ഷെ അവിടെ കാണിച്ചിരിക്കുന്ന പൊതുസഞ്ചയത്തിലൂള്ള പുസ്തകം ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ. ഉദാ: http://ebook.marthoman.tv/?p=1121
പൊതുസഞ്ചയത്തിൽ ആണെങ്കിൽ (അതായത് എഴുതിയ ആൾ മരിച്ച് 60 വർഷം കഴിഞ്ഞെങ്കിൽ) പുസ്തകം മൊത്തമായി പുറത്ത് വരണം.