1952 – കേരളഭൂഷണം വാർഷികപതിപ്പ്

1952ൽ അക്കാലത്തെ ഒരു പ്രമുഖപ്രസിദ്ധീകരണം ആയിരുന്ന കേരളഭൂഷണം പുറത്തിറക്കിയ കേരളഭൂഷണം വാർഷികപതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. വള്ളത്തോൾ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ കുറിപ്പുകളും മറ്റും ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്. അതിൻ്റെ ഒപ്പം World Christian Youth Conference Supplement എന്ന പേരിൽ ഏതാണ്ട് 44 പേജോളം വരുന്ന  ഒരു അനുബന്ധവും ഈ വാർഷികപതിപ്പിൻ്റെ ഭാഗമാണ്. ഈ അനുബന്ധം മറ്റ് ഉള്ളടക്കത്തിൻ്റെ ഇടയ്ക്കാണ് വെച്ചിരിക്കുന്നത്.

(കേരളഭൂഷണത്തെ പറ്റിയുള്ള കുറച്ചു പ്രാഥമികവിവരങ്ങൾക്ക് ഈ ലിങ്കിലെ കേരളഭൂഷണം ദിനപത്രം ചരിത്രം- വര്‍ത്തമാനം എന്ന വിഭാഗം സന്ദർശിക്കുക.)

 

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

അതിനു പുറമേ മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ  മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1952 - കേരളഭൂഷണം വാർഷികപതിപ്പ്
1952 – കേരളഭൂഷണം വാർഷികപതിപ്പ്

കടപ്പാട്

മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ നിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളഭൂഷണം വാർഷികപതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1952 
  • താളുകളുടെ എണ്ണം: 210
  • അച്ചടി: Geo Printers, Kottayam
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments