1944 – ശ്രീചിത്തിരതിരുനാൾ പാഠാവലി – അഞ്ചാംപാഠം

ആമുഖം

തിരുവിതാം‌കൂർ സർക്കാർ കൊല്ലവർഷം 1119ൽ (1944) പ്രസിദ്ധീകരിച്ച അഞ്ചാം പാഠാവലിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: ശ്രീചിത്തിരതിരുനാൾ പാഠാവലി – അഞ്ചാംപാഠം
  • പ്രസിദ്ധീകരണ വർഷം: 1944 (കൊല്ലവർഷം 1119)
  • താളുകളുടെ എണ്ണം: 218
  • അച്ചടി: സർക്കാർ അച്ചുകൂടം, തിരുവനന്തപുരം
1944 - ശ്രീചിത്തിരതിരുനാൾ പാഠാവലി - അഞ്ചാംപാഠം
1944 – ശ്രീചിത്തിരതിരുനാൾ പാഠാവലി – അഞ്ചാംപാഠം

പുസ്തക ഉള്ളടക്കം, കടപ്പാട്

തിരുവിതാം‌കൂർ സർക്കാർ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച അഞ്ചാം പാഠപുസ്തകം എന്നതിനു അപ്പുറമുള്ള കാര്യങ്ങൾ വിലയിരുത്താൻ ഞാൻ ആളല്ല. അച്ചടിക്ക് ഉപയൊഗിച്ചിരുന്ന കടലാസ് മോശമാണ്. ലോകമഹായുദ്ധത്തിന്റെ സമയത്ത് പേപ്പർ ക്ഷാമം ഉണ്ടായിരുന്നതിന്റെ ഫലമായിരിക്കാം ഇതെന്ന് കരുതുന്നു. പേപ്പർ മോശമായതിനാൽ പുസ്തകത്തിൽ ചിത്രങ്ങൾ ഉണ്ടെങ്കിലും 70 വർഷങ്ങൾക്ക് ഇപ്പുറം അതിന്റെ കാഴ്ച മോശമാണ്..

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (20 MB)

Comments

comments