1951ൽ ആറാം ഫാറത്തിൽ പഠിക്കുന്നവർക്കായി (ഇന്നത്തെ പത്താം ക്ലാസ്സ്) ചങ്ങനാശ്ശേരി എസ്.ബി, ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ ആയിരുന്ന കെ.ഇ. ജോബ് പ്രസിദ്ധീകരിച്ച ലോകചരിത്ര വീക്ഷണം എന്ന ചരിത്ര പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് തിരുവിതാംകൂർ പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് കരുതുന്നു.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
കടപ്പാട്
ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. എന്റെ സുഹൃത്തുക്കളായ ശ്രീ കണ്ണൻഷണ്മുഖവും ശ്രീ അജയ് ബാലചന്ദ്രനും ഇത് എനിക്കു ഡിജിറ്റൈസേഷനായി എത്തിച്ചു തരാനുള്ള വലിയ പ്രയത്നത്തിൽ പങ്കാളികളായി. എല്ലാവർക്കും വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.
- പേര്: ലോകചരിത്ര വീക്ഷണം – ഫാറം 6
- രചന: കെ.ഇ. ജോബ്
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 124
- അച്ചടി: St. Joseph’s Printing Press, Tiruvalla
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി