തിരുവിതാംകൂർ പ്രദേശത്ത് നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസമാസികയായ ഗുരുനാഥൻ മാസികയുടെ 12-ാം വാല്യത്തിന്റെ ഒന്നാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സി.എൻ. ഗോപാലൻ നായർ എന്നയാളാണ് ഈ മാസികയുടെ പിറകിൽ. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു ഈ മാസികയെപറ്റിയുള്ള വിവരങ്ങൾ ഒന്നും പൊതുഇടങ്ങളിൽ കണ്ടില്ല. കൂടുതൽ ലക്കങ്ങൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- പേര്: ഗുരുനാഥൻ മാസിക – പുസ്തകം 12 ലക്കം 1
- പ്രസിദ്ധീകരണ വർഷം: 1932
- താളുകളുടെ എണ്ണം: 56
- അച്ചടി: S.G. Press, പറവൂർ
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി