സത്യവേദകഥകൾ – 1849 മുതൽ 1904 വരെയുള്ള ആറു പതിപ്പുകൾ

ആമുഖം

ബാസൽ മിഷന്റെ മലയാളം  ബൈബിൾ പരിഭാഷയുടെ ഭാഗമായ  സത്യവേദകഥകൾ എന്ന പുസ്തകത്തിന്റെ ആറു ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ബൈബിളിന്റെ നേരിട്ടുള്ള മലയാള പരിഭാഷ അല്ല. എന്നാൽ ബൈബിളിലെ വിവിധ കഥകളും സംഭവങ്ങളും കോർത്തിണക്കിയ പുസ്തകമാണ്. പ്രസിദ്ധീകരണം തുടങ്ങിയ ഘട്ടം തൊട്ട് രണ്ട് ഭാഗമായാണ് ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നത്. പഴയനിയമകഥകളുടെ ഒന്നാം ഭാഗവും പുതിയ നിയമകഥകളുടെ രണ്ടാം ഭാഗവും.

ഈ ആറു സ്കാനുകൾ പുറത്തു വന്നതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനുകളുടെ എണ്ണം  88 കടന്നു.

1849_സത്യവെദകഥകൾ
1849_സത്യവെദകഥകൾ

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

1849 – സത്യവെദകഥകൾ – ഒന്നാം ഖണ്ഡം – ബാസൽ മിഷൻ പ്രസ്സ് – തലശ്ശേരി

  • പേര്: സത്യവെദകഥകൾ – ഒന്നാം ഖണ്ഡം – പഴയനിയമത്തിൽ നിന്നു എടുത്തവ – അമ്പത്തരണ്ടും
  • താളുകളുടെ എണ്ണം: ഏകദേശം 104
  • പ്രസിദ്ധീകരണ വർഷം:1849
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

1850 സത്യവെദകഥകൾ – രണ്ടാം ഖണ്ഡം – ബാസൽ മിഷൻ പ്രസ്സ് – തലശ്ശേരി

  • പേര്: സത്യവെദകഥകൾ – രണ്ടാം ഖണ്ഡം – പുതിയനിയമത്തിൽ നിന്നു എടുത്തവ –  അമ്പത്തരണ്ടു
  • താളുകളുടെ എണ്ണം: ഏകദേശം 91
  • പ്രസിദ്ധീകരണ വർഷം:1850
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

1855 സത്യവെദകഥകൾ – സി.എം.എസ് പ്രസ്സ് – കോട്ടയം

  • പേര്: സത്യവെദകഥകൾ – പഴയനിയമത്തിൽ നിന്ന എടുത്ത അമ്പത്തരണ്ടു സത്യവെദകഥകളും – പുതിയനിയമത്തിൽ നിന്നു എടുത്ത  നിന്നു എടുത്ത അമ്പത്തരണ്ടു സത്യവെദകഥകളും ഇതിൽ അടങ്ങിയിരിക്കുന്നു.
  • താളുകളുടെ എണ്ണം: ഏകദേശം 117
  • പ്രസിദ്ധീകരണ വർഷം:1855
  • പ്രസ്സ്: സി.എം.എസ് പ്രസ്സ് – കോട്ടയം

1868 സത്യവേദകഥകൾ – ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

  • പേര്: സത്യവേദകഥകൾ – പുതിയനിയമത്തിൽ നിന്ന എടുത്തവ – അമ്പത്തരണ്ടു
  • താളുകളുടെ എണ്ണം: ഏകദേശം 127
  • പ്രസിദ്ധീകരണ വർഷം:1868
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

1869 സത്യവേദകഥകൾ – ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

  • പേര്: സത്യവേദകഥകൾ – പഴയനിയമത്തിൽ നിന്ന എടുത്തവ – അമ്പത്തരണ്ടു
  • താളുകളുടെ എണ്ണം: ഏകദേശം 157
  • പ്രസിദ്ധീകരണ വർഷം:1869
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

1904 സത്യവേദകഥകൾ – ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

  • പേര്: പഴയനിയമത്തിൽ നിന്നു എടുത്ത സത്യവേദകഥകൾ
  • താളുകളുടെ എണ്ണം: ഏകദേശം 216
  • പ്രസിദ്ധീകരണ വർഷം:1904
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

ഈ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ബൈബിളിലെ വിവിധ പഴയ-പുതിയ നിയമ പുസ്തകങ്ങളിൽ നിന്ന് എടുത്ത കഥകൾ ആണ് പുസ്തകത്തിലെ വിഷയം. ബൈബിളിലെ ഉല്പത്തി പുസ്തകം മുതൽ മലാഖിവരെയുള്ള എല്ലാ പുസ്തകങ്ങളും ഇതിൽ തൊട്ടു പോകുന്നുണ്ട്. അതിനാൽ ഇത് വായിച്ചാൽ ബൈബിളിലെ പഴയ നിയമ/പുതിയ നിയമ പുസ്തകങ്ങളിൽ കാര്യം ചെയ്യുന്ന വിഷയങ്ങളെ പറ്റി എകദേശ ധാരണ കിട്ടും.ഇതിൽ 1904ലെ പതിപ്പ് മുൻപ് റിലീസ് ചെയ്തത് ആണെങ്കിലും ഈ പുസ്തകത്തിന്റെ എല്ലാ പതിപ്പുകളും ഒരുമിച്ചു ലഭിക്കാൻ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഏതാണ്ട് 1849കൾ തൊട്ട് 1904 വരെ ബാസൽ മിഷൻ പ്രസിദ്ധീകരിച്ച വിവിധ പതിപ്പുകൾ ആണ് ഇതിൽ ഉള്ളത്. 1868, 1869, 1904 വർഷത്തെ പതിപ്പുകളിൽ ചിത്രങ്ങളും ലഭ്യമാണ്.

ബാസൽ മിഷന്റെ തലശ്ശേരിയിലെ ലിത്തോഗ്രഫി പ്രസ്സ്, കോട്ടയം സി.എം.എസ്. പ്രസ്സ്, ബാസൽ മിഷന്റെ  മംഗലാപുരം പ്രസ്സ് എന്നീ മൂന്നു പ്രസ്സുകളിലും ഈ പുസ്തകത്തിന്റെ വിവിധ പതിപ്പുകൾ അച്ചടിച്ചിട്ടുണ്ട് എന്നത് വലിയൊരു പ്രത്യേകതയാണ്.

ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1849 – സത്യവെദകഥകൾ – ഒന്നാം ഖണ്ഡം – ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

1850 – സത്യവെദകഥകൾ – രണ്ടാം ഖണ്ഡം – ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി

1855 സത്യവെദകഥകൾ – സി.എം.എസ് പ്രസ്സ് – കോട്ടയം

1868 സത്യവേദകഥകൾ – ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

1869 സത്യവേദകഥകൾ – ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

1904 സത്യവേദകഥകൾ – ബാസൽ മിഷൻ പ്രസ്സ് -മംഗലാപുരം

 

 

Comments

comments