1993 – വിജ്ഞാനോത്സവം ’93-94 കൈപ്പുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ് വിദ്യാഭ്യാസം. സ്ക്കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണ്ണയത്തെ കുറിച്ചുള്ള പരിഷത്തിന്റെ ആശയങ്ങൾ സമൂഹവുമായി പങ്കു വെക്കുന്നതിനുള്ള വേദിയാണ് വിജ്ഞാനോത്സവങ്ങൾ. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മൂല്യനിർണ്ണയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് വിജ്ഞാനോത്സവങ്ങളിൽ നിന്നും കിട്ടിയ അനുഭവങ്ങൾ സഹായകമായിട്ടുണ്ട്. 1993-94ലെ വിജ്ഞാനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.

വിജ്ഞാനോത്സവം 93-94 കൈപ്പുസ്തകം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വിജ്ഞാനോത്സവം 93-94 കൈപ്പുസ്തകം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വിജ്ഞാനോത്സവം 93-94 കൈപ്പുസ്തകം
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 32
  • അച്ചടി: പ്രിൻടൊസെറ്റ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments