1953-1955- മദ്ധ്യമഭൂമിശാസ്ത്രം ഒന്നും രണ്ടും ഭാഗങ്ങൾ – കെ.ഇ. ജോബ്

തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് 1953-1955 കാലഘട്ടത്തിൽ ഒന്നാം ഫാറത്തിലും (ഇന്നത്തെ അഞ്ചാം ക്ലാസ്സ്), രണ്ടാം ഫാറത്തിലും (ഇന്നത്തെ ആറാം ക്ലാസ്സ്)  പഠിച്ചവർ ഉപയോഗിച്ച ഭൂമിശാസ്ത്ര പാഠപുസ്തകമായ മദ്ധ്യമഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് (ഒന്നാം ഭാഗം),  മദ്ധ്യമഭൂമിശാസ്ത്രം – രണ്ടാം ഫാറത്തിലേക്കു് (രണ്ടാം ഭാഗം),   എന്നീ 2 പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.ഇ. ജോബ് ആണ് ഈ രണ്ട് പാഠപുസ്തകങ്ങളും രചിച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മദ്ധ്യമഭൂമിശാസ്ത്രം
മദ്ധ്യമഭൂമിശാസ്ത്രം

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ രണ്ട് പാഠപുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്ത് രേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും ചേർത്ത് കൊടുത്തിരിക്കുവെവ്വേറെ കൊടുത്തിരിക്കുന്നു.  രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

പുസ്തകം 1

  • പേര്: മദ്ധ്യമഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് – കെ.ഇ. ജോബ്
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 114
  • അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്, തിരുവല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

പുസ്തകം 2

  • പേര്: മദ്ധ്യമഭൂമിശാസ്ത്രം – രണ്ടാം ഫാറത്തിലേക്കു് – കെ.ഇ. ജോബ്
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 114
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments