ആമുഖം
പഞ്ചന്ത്രം എന്ന കൃതിയുടെ കൈയെഴുത്തുപ്രതി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു കൈയെഴുത്ത് പ്രതിയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന മുപ്പത്തിരണ്ടാമത്തെ പൊതുസഞ്ചയ രേഖയും പത്താമത്തെ കൈയെഴുത്ത് പ്രതിയുമാണ് ഇത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പഞ്ചന്ത്രം
- താളുകളുടെ എണ്ണം: ഏകദേശം 85
- എഴുതപ്പെട്ട കാലഘട്ടം:ഏകദേശം 1850
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ഇത് ഗുണ്ടർട്ട് ശെഖരത്തിൽ ഉള്ളതാണെങ്കിലും ഗുണ്ടർട്ടിന്റെ കൈയെഴുത്ത് ആണെന്ന് തോന്നുന്നില്ല. എന്നാൽ ഈ പേപ്പർ കൈയെഴുത്ത് പ്രതിയുടെ അരികിൽ കാണുന്നതും രെഖയിൽ കാണുന്ന ചെറു തിരുത്തലുകളും ഗുണ്ടർട്ടിന്റെ ആണെന്ന് തോന്നുന്നു. എഴുത്തിന്റെ രീതി കണ്ടിട്ടിട്ട് എഴുതപ്പെട്ട കാലഘട്ടം ഏകദേശം 1850 ആണെന്ന് തോന്നുന്നു.
ഈ കൈയെഴുത്ത് രേഖയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഡോ: സ്കറിയ സക്കറിയയുടെയും മറ്റുള്ളവരുടേയും വിവിധ കൃതികൾ കാണുക.
ഇതിൽ കൂടുതൽ ഈ കൈയെഴുത്ത് രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഈ കൈയെഴുത്ത് രേഖയുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത കൈയെഴുത്ത് പ്രതിയുടെ വിവിധ രൂപങ്ങൾ:
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഓൺലൈനായി വായിക്കാൻ: കണ്ണി
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (18 MB)
- ഡൗൺലോഡ് കണ്ണി: ഗ്രേ സ്കെയിൽ (58 MB)