1917 – കുചേലപഞ്ചപാഠം

കൊല്ലവർഷം 1092ൽ (ഏകദേശം 1917) സി.എൻ.എ. രാമശാസ്ത്രി പ്രസിദ്ധീകരിച്ച കുചേലപഞ്ചപാഠം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കുഞ്ചൻ നമ്പ്യാർ, രാമപുരത്തു വാരിയർ തുടങ്ങിയവർ എഴുതിയ അഞ്ചു കാവ്യങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് ഏത് ക്ലാസ്സിൽ ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ഇതുവരെ ഡിജിറ്റൈസ് ചെയ്ത പാഠപുസ്തകങ്ങൾ എല്ലാം കൂടി ഈ ലിങ്ക് വഴി ലഭിക്കും. കേരള പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

 

1917 - കുചേലപഞ്ചപാഠം
1917 – കുചേലപഞ്ചപാഠം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കുചേലപഞ്ചപാഠം
  • പ്രസിദ്ധീകരണ വർഷം: കൊല്ലവർഷം 1092ൽ (ഏകദേശം 1917)
  • താളുകളുടെ എണ്ണം: 24
  • പ്രസാധനം:സി.എൻ.എ. രാമശാസ്ത്രി
  • അച്ചടി: ഭാസ്കര പ്രസ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

Comments

comments

5 comments on “1917 – കുചേലപഞ്ചപാഠം

  • PRAJEEV NAIR says:

    പ്രസ്തുത പുസ്തകത്തിൽ പേജുകൾ ക്രമം തെറ്റിച്ചാണ് അടുക്കിയിരിക്കുന്നത്. ഒന്നാം പാഠത്തിന്റെ മൂന്നുപേജുകൾ കാണാനില്ല .പുസ്തകത്തിൽ പേജ് ക്രമീകരിച്ചിരിക്കുന്ന വിധം താഴെ കൊടുക്കുന്നു
    1,2,7,8,6,9….. 3,4 & 5 Missing.
    ഒന്നാം പാഠം കുഞ്ചൻനമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ നിന്നുമാകുന്നു ..
    See https://shijualex.in/1872-manipravala-slokam/ for Sreekrishna Charitham Manipravalam.

    Prajeev Nair
    Cherukunnu, Kannur
    Ph:8301056873

    • ഇതിൽ 3,4 എന്നീ പേജുകൾ ഒരിജിനലിൽ മിസ്സിങ് ആണ്. 5,6 ആണ് ക്രമം തെറ്റി പോയത്. അത് ഫിക്സ് ചെയ്തിട്ടൂണ്ട്.

    • ഒരേ പതിപ്പ് അല്ലാത്തതിനാലും സ്കാൻ ചെയ്യുന്ന നിലവാരത്തിൻ്റെ വ്യത്യാസം കാരണവും ഇത്തരത്തിൽ താരതമ്യം ചെയ്യാൻ ആകില്ല.

      https://archive.org/details/SreekrishnaCharithamManipravalam (സാഹിത്യ അക്കാദമി ഡിജിറ്റൈസ് ചെയ്തത്) ഈ ലിങ്കിൽ കിടക്കുന്നത് 1977ൽ പുറത്തിരങ്ങിയ സാഹിത്യ അക്കാദമി പതിപ്പാണ്.

      http://idb.ub.uni-tuebingen.de/opendigi/CiXIV277 (ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഡിജിറ്റൈസ് ചെയ്തത്) ഈ ലിങ്കിൽ കിടക്കുന്നത് 1872ൽ കാളഹസ്തിയപ്പമുതലിയാർ പുറത്തിറക്കിയ ആദ്യപതിപ്പുകളീൽ ഒന്നാണ്.

      പതിപ്പുകൾ വ്യത്യസ്തമായത് കൊണ്ട് തന്നെ സൈസ് വ്യത്യസം വരും. പക്ഷെ അതിനേക്കാൾ പ്രധാനകാരണം നമ്മുടെ സർക്കാർ സ്ഥാപനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിൻ്റെ നിലവാരം പ്രശ്നം ആണ്. രണ്ടിൻ്റേയും സ്കാൻ നിലവാരം നോക്കിയാൽ എന്ത് കൊണ്ട് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പതിപ്പിനു സൈസ് കൂടി എന്ന് മനസ്സിലാകും.

      • ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പതിപ്പിനു സൈസ് കൂടിയതുകൊണ്ട് മറ്റൊരു പതിപ്പിന്റെ ലിങ്ക് കൊടുത്തതല്ല. Archive.Org ൽനിന്നും Large Size Files Download ചെയ്യാൻ പ്രയാസം നേരിടാറുണ്ട്. മാത്രവുമല്ല Download നുശേഷം File Blank ആയിട്ടാണ് പലപ്പോഴും കാണുന്നത്. പിന്നെ വ്യത്യസ്ഥ പതിപ്പുകൾ താരതമ്യ പഠനത്തിന് ഉപകാരപ്രദമാകുമല്ലോ എന്ന് കരുതിയാണ് Additional Links കൊടുക്കുന്നത്.

        Prajeev Nair
        Cherukunnu,Kannur

Comments are closed.