ആമുഖം
മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1908-ാം ആണ്ടിലെ 11 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനേഴാം വർഷത്തെ ലക്കങ്ങൾ ആണിത്. ഇതിനു മുൻപ് ഈ ബ്ലോഗിലൂടെ താഴെ പറയുന്ന പതിനാറ് വർഷത്തെ ലക്കങ്ങൾ പൂർണ്ണമായോ ഭാഗികമായോ റിലീസ് ചെയ്തിരുന്നു. അതിന്റെ ബ്ലോഗ് പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു.
- 1892 – കണ്ണി
- 1893 – കണ്ണി
- 1894 – കണ്ണി
- 1895 – കണ്ണി
- 1896 – കണ്ണി
- 1897 – കണ്ണി
- 1898 – കണ്ണി
- 1899 – കണ്ണി
- 1900 – കണ്ണി
- 1901 – കണ്ണി
- 1902 – കണ്ണി
- 1903 – കണ്ണി
- 1904 – കണ്ണി
- 1905 – കണ്ണി
- 1906 – കണ്ണി
- 1907 – കണ്ണി
ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ
- പേര്: മലങ്കര ഇടവക പത്രിക – 1908-ാം ആണ്ടിലെ 11 ലക്കങ്ങൾ (11മത്തെ ലക്കം മാത്രം മിസ്സിങാണ്)
- താളുകളുടെ എണ്ണം: ഏകദേശം 20 പേജുകൾ വീതം.
- പ്രസിദ്ധീകരണ വർഷം: 1908
- പ്രസ്സ്: Mar Thomas Press, Kottayam
അല്പം ചരിത്രം
മലങ്കര ഇടവക പത്രികയെ പറ്റിയുള്ള ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷത്തെ (1892-ാം വർഷത്തെ) സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ അല്പം ചരിത്രം എന്ന വിഭാഗം കാണുക.
സ്കാനുകളുടെ ഉള്ളടക്കം
സമയക്കുറവും, മറ്റു സംഗതികളിൽ ശ്രദ്ധകേന്ദ്രീകരീകേണ്ടതിനാലും ഇതിലെ ഓരോ താളിലൂടെയും കടന്നു പോവാൻ എനിക്കു പറ്റിയിട്ടില്ല.
ഓടിച്ചു പോകുമ്പോൾ ശ്രദ്ധയിൽ പെടുന്ന ചില കൗതുകകരമായ ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പൊസ്റ്റ് ചെയ്യുന്നതിനു അപ്പുറമുള്ള ഉള്ളടക്ക വിശകലനം ഞാൻ നടത്തിയിട്ടില്ല. അത് ഈ രേഖയിലെ വിഷയത്തിൽ താല്പര്യമുള്ള പൊതുസമൂഹം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.
ഞാൻ ഇത് ഡിജിറ്റൈസ് ചെയ്യുന്നതിനു ഇടയ്ക്ക് ശ്രദ്ധിച്ച ഒരു വാർത്ത, അന്ത്യോഖ്യൻ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് അബ്ദെദ് ആലോഹോ രണ്ടാമൻ യെരുശലേമിൽ വെച്ച് ഗീവർഗീസ് റമ്പാൻ, പൌലൂസ് റമ്പാൻ എന്നിവരെ മേല്പട്ടക്കാരായി സ്ഥാനാഭിഷേകം ചെയ്തതിനെ പറ്റിയുള്ളതാണ്. അതിനെ പറ്റി കുറച്ച് പൊസ്റ്റുകൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഒരു പരിധിക്കപ്പുറം ഞാൻ അതിന്റെ പിറകെ പൊയില്ല. കാരണം തുടർന്നുള്ള ലക്കങ്ങളിൽ അതിനെപറ്റി കൂടുതൽ വാർത്തകൾ ഉണ്ട്. അതൊക്കെ വായിച്ച് ഇ വിഷയത്തിൽ താല്പര്യമുള്ളവർ വിശകലനം ചെയ്യുമെന്ന് കരുതുന്നു.
മറ്റൊരു കാര്യം ശ്രദ്ധിച്ചത് 1908ാം വർഷത്തെ ലക്കങ്ങളിൽ പിന്നെയും നവീകരണസുറിയാനിക്കാർക്കുള്ള (ഇപ്പോഴത്തെ മാർത്തോമ്മ സഭക്കാർ) മറുപടികൾ വളരെ സജീവമായി കാണുന്നു എന്നതാണ്. ഇടയ്ക്ക് വെച്ച് മുടങ്ങി പൊയിരുന്ന നവീകരണസുറിയാനിക്കാരുടെ മാസികയായ മലങ്കര സഭാ താരക എന്ന മാസിക പിന്നേം പ്രസിദ്ധീകരണം തുടങ്ങിയതാവാം അതിനു കാരണം.
എന്തായാലും ഈ മാസികയിലെ വിവിധ ലക്കങ്ങളിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.
1908-ാം ആണ്ടിലെ 11 ലക്കങ്ങൾ ആണ് നമുക്ക് ലഭ്യമായിരിക്കുന്നത്. 11-ാം ലക്കം മിസ്സിങാണ്. എങ്കിലും 1907-ാം ആണ്ടിലെ മിക്കവാറും എല്ലാം കിട്ടി എന്നതിൽ സന്തോഷമുണ്ട്.
ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.
1892 മുതൽ 1900 വരെയുള്ള ലക്കങ്ങളിൽ നിന്നു വ്യത്യസ്തമായി 1901മുതൽ മുൻപോട്ടുള്ള ലക്കങ്ങൾ ഞാൻ ഫോട്ടോ എടുക്കുന്നില്ല. ഫോട്ടോ എടുത്ത താളുകൾ ആണ് എനിക്കു ലഭിച്ചത്. അതിനാൽ തന്നെ ഫോട്ടോ എടുപ്പിനായി സമയം വിനിയോഗിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വേറെയും ധാരാളം രേഖകൾ ഡിജിറ്റൈസേഷനായി ക്യൂവിലാണ്). ചില്ലറ ഗുണനിലവാരപ്രശ്നം ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ഫോട്ടോകൾ ആണ് ലഭ്യമായിരിക്കുന്നത്. അതിനാൽ തന്നെ പോസ്റ്റ് പ്രൊസസിങ് പണികൾക്ക് മാത്രമാണ് ഞാൻ സമയം വിനിയോഗിച്ചത്. (എന്നാൽ ഞാൻ നേരിട്ടു ഫോട്ടോയെടുത്ത് ഡിജിറ്റൈസ് ചെയ്ത 1900 വരെയുള്ള ലക്കങ്ങളുടെ ഗുണനിലവാരവും ഉപയോഗക്ഷമതയും 1901ത്തിന്നു ശെഷമുള്ള സ്കാനുകൾക്ക് ഉണ്ടാവണം എന്നില്ല)
ഗുണനിലവാരപ്രശ്നങ്ങൾ ഉള്ളതിനാൽ 1900ത്തിന്നു ശേഷമുള്ള ലക്കങ്ങൾക്ക് ഗ്രേ സ്ക്കെയിൽ വേർഷൻ മാത്രമേ ലഭ്യമാവുകയുള്ളൂ.
ഡൗൺലോഡ് വിവരങ്ങൾ
മലങ്കര ഇടവക പത്രികയുടെ 1908-ാം ആണ്ടിലെ 11 ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള പട്ടികയിലെ കണ്ണികളിൽ നിന്നു ലഭിക്കും.
ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 14MB വരെ വലിപ്പമുണ്ട്.