1947 – മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം

ആമുഖം

1947- ൽ പ്രസിദ്ധീകരിച്ച മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 274
  • അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
1947 - മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം
1947 – മലങ്കര മാർത്തോമ്മാ സുറിയാനി ക്രിസ്ത്യാനികളുടെ ശുശ്രൂഷക്രമം

പുസ്തക ഉള്ളടക്കം, കടപ്പാട്

മാർത്തോമ്മാ സഭയുടെ ശുശ്രൂഷാക്രമങ്ങളിൽ ഹാശാക്രമം/ഞായറാഴ്ചത്തെ കുർബ്ബാനക്രമം എന്നിവ ഒഴിച്ചുള്ള വിവിധശുശ്രൂഷകളുടെ 1947ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണിത്.  ഇതിൽ മാമോദീസ, വിവാഹം, വീടു കൂദാശ, ശവസംസ്കാരം എന്നീ ശുശ്രൂഷകളുടെ ക്രമം അടങ്ങിയിരിക്കുന്നു. ഈ പുസ്തകത്തിന്റെ അവതാരികയിൽ ഇതിന്റെ ഒന്നാം പതിപ്പിനെ പറ്റി സൂചന ഉണ്ടെങ്കിലും അത് ഇറങ്ങിയ വർഷം ഏതെന്ന് കൊടുത്തിട്ടില്ല.

മാർത്തോമ്മ സഭയിലെ പുരോഹിതനും എന്റെ സ്വന്തം ദേശക്കാരനും ആയ റവ: ജേക്കബ്ബ് ജോൺ ആണ് ഈ പതിപ്പ് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യാനായി എന്നെ ഏല്പിച്ചത്.  അതിനു അദ്ദേഹത്തിനു നന്ദി.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (20 MB)

Comments

comments