മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1892ാം ആണ്ടു തൊട്ട് 1909-ാം ആണ്ടു വരെയുള്ള നിരവധി ലക്കങ്ങൾ ഇതിനകം ഞാൻ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തതാണ്. എന്നാൽ അത് ചെയ്തപ്പോൾ ചില വർഷങ്ങളിലെ ചില ലക്കങ്ങൾ ലഭ്യമായിരുന്നില്ല.
ഈ മാസികയുടെ ഡിജിറ്റൈസേഷൻ പൂർത്തിയായ സ്ഥിതിക്ക്, എന്റെ കൈയ്യിൽ ലഭ്യമായ രേഖകൾ എല്ലാം കൂടി അടുക്കി പെറുക്കുമ്പോൾ മുൻപ് എന്റെ കണ്ണിൽ പെടാതെ പോയ കുറച്ചു ലക്കങ്ങൾ കണ്ടെടുത്തു കൂടെ. ഏതാണ്ട് 4000ത്തിനടുത്ത് താളുകൾ കൈകാര്യം ചെയ്ത പദ്ധതി ആയതിനാൽ ചില ലക്കങ്ങൾ പിടി തരാതെ പൊയതാണ്. അങ്ങനെ മുൻപ് ഡിജിറ്റൈസ് ചെയ്യാതെ ഇരുന്നതും ഇപ്പോൾ ലഭ്യമായതുമായ ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1901, 1906, 1907, 1909 എന്നീ വർഷങ്ങളിലെ ചില ലക്കങ്ങൾ ആണ് ഇത്തരത്തിൽ ലഭ്യമായത്. താഴെ പറയുന്നതാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത ലക്കങ്ങളുടെ വിവരം:
1901
1906
1907
1909
മുൻപ് ലഭ്യമല്ലാതിരുന്നതും ഇപ്പോൾ കിട്ടിയതുമായ ഈ ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്ത വിവരം ചേർത്ത് ഓരോ വർഷത്തേയും പോസ്റ്റുകൾ പുതുക്കിയിട്ടൂണ്ട്. ഇത്തരത്തിൽ പുതുക്കിയ ഓരോ പോസ്റ്റിലേക്കും ഉള്ള കണ്ണികൾ താഴെ: