1952 – ജ്ഞാനകീർത്തങ്ങൾ – എട്ടാം പതിപ്പ്

ആമുഖം

Society for Promoting Christian Knowledge (SPCK) പ്രസിദ്ധീകരിച്ച മലയാള ക്രിസ്തീയ പാട്ടു പുസ്തകമായ ജ്ഞാനകീർത്തങ്ങൾ എന്ന പുസ്തകത്തിന്റെ എട്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ജ്ഞാനകീർത്തങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1952
  • പതിപ്പ്: എട്ടാം  പതിപ്പ്
  • താളുകളുടെ എണ്ണം: 226
  • പ്രസാധകർ:Society for Promoting Christian Knowledge (SPCK)
  • അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
1952 - ജ്ഞാനകീർത്തങ്ങൾ - എട്ടാം പതിപ്പ്
1952 – ജ്ഞാനകീർത്തങ്ങൾ – എട്ടാം പതിപ്പ്

പുസ്തക ഉള്ളടക്കം, കടപ്പാട്

മലയാള ക്രൈസ്തവപാട്ടുകൾ ആണ് ഉള്ളടക്കം. 1909ൽ ആണ് ഒന്നാം പതിപ്പ് വന്നിരിക്കുന്നത്. ആദ്യകാലത്ത് സി.എം.എസ് മിഷനറിമാർ ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ തന്നെ മലയാള ക്രൈസ്തവപാട്ടുകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ മൂന്നോളം പതിപ്പുകൾ നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഈ ബ്ലോഗിൽ തപ്പിയാൽ കിട്ടും.  പക്ഷെ  Society for Promoting Christian Knowledge (SPCK) ന്റെ ഈ സീരീസ് അതിൽ നിന്നു വ്യത്യസ്തമാണ്.   1952 ആയപ്പോഴേക്ക്  8പതിപ്പ് ആയസ്ഥിതിക്ക് ഇത് അത്യാവശ്യം ജനകീയമായിരുന്ന പാട്ടുപുസ്തകം ആണെന്ന് അനുമാനിക്കാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്ന ഈ എട്ടാം പതിപ്പിൽ 465ഓളം പാട്ടുകൾ ആണുള്ളത്. അവസാനം അനുബന്ധമായി മറ്റു ചില സംഗതികളും കാണാം.

ശ്രീ കണ്ണൻഷണ്മുഖം ആണ് ഡിജിറ്റൈസേഷനായി ഈ പുസ്തകം ബാംഗ്ലൂരിൽ എത്തിച്ചു തന്നത്. അദ്ദേഹത്തിന്നു നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (19 MB)

 

 

Comments

comments