ആമുഖം
തലശ്ശേരിയിലെ വിദ്യാർത്ഥിസന്താനം അച്ചുകൂടത്തിൽ അച്ചടിച്ച ശീലാവതി എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്. ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 247-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ശീലാവതി
- രചയിതാവ്: കെ. കെ. മന്നൻ എന്നു പുസ്തകത്തിന്റെ കവർ പേജിൽ കാണുന്നു. കുഞ്ചൻ നമ്പ്യാരുടെ പേരിലും ശീലാവതി എന്ന കൃതിയുണ്ട്.
- പ്രസിദ്ധീകരണ വർഷം:1876
- താളുകളുടെ എണ്ണം: ഏകദേശം 37
- പ്രസ്സ്: വിദ്യാർത്ഥിസന്താനം, തലശ്ശേരി
ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി
ശീലാവതി എന്ന കൃതിയെപറ്റിയുള്ള വൈജ്ഞാനിക ലെഖനങ്ങൾ ഒന്നും ഒറ്റ തിരച്ചലിൽ കണ്ടില്ല. അതേ പോലെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കെ.കെ. മന്നൻ എന്ന ആളെ പറ്റിയും വിവരം ഒന്നും കാണുന്നില്ല.
കെ.കെ. മന്നൻ ഈ പുസ്തകത്തിന്റെ രചയിതാവ് ആണോ എന്ന് വ്യക്തമല്ല. ശീലവതിയുടെ രചയിതാവായി കുഞ്ചൻ നമ്പ്യാരെയും ചിലയിടങ്ങളിൽ രേഖപ്പെടുത്തി കാണുന്നു.
തലശ്ശേരിയിൽ 1876ൽ ഒരു സ്വദേശി പ്രസ്സ് ഉണ്ടായി എന്നത് ശ്രദ്ധേയമായ കാര്യമാണ്. വിദ്യാർത്ഥിസന്താനം എന്ന പ്രസ്സിൽ അച്ചാടിച്ചതിൽ നിന്ന് നമുക്ക് ലഭിക്കുന്ന ആദ്യത്തെ പുസ്തകം ആണിത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതലാണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നവർ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാതെ ഡൗൺലോഡ് ആക്സിലറേറ്റർ പോലുള്ള ടൂൾ വഴി ഡൗൺലോഡ് ചെയ്യുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്).
- സ്കാൻ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (65 MB)