1984 – കരിയുന്ന കല്പവൃക്ഷം – എം.പി. പരമേശ്വരൻ, ടി.എം. തോമസ് ഐസക്ക്

എം.പി. പരമേശ്വരനും തോമസ് ഐസക്കും കൂടി 1984ൽ തെങ്ങു കൃഷിയെപറ്റിയും കയറുവ്യവസായം അടക്കമുള്ള തെങ്ങുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പറ്റിയും അക്കാലത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച കരിയുന്ന കല്പവൃക്ഷം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് 1984 ജനുവരിയിൽ ആലപ്പുഴയിൽ വെച്ചു നടന്ന കേരകയർ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം സമാഹരിച്ചു  പ്രസിദ്ധീകരിച്ചത് ആണിത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കരിയുന്ന കല്പവൃക്ഷം - എം.പി. പരമേശ്വരൻ, ടി.എം. തോമസ് ഐസക്ക്
കരിയുന്ന കല്പവൃക്ഷം – എം.പി. പരമേശ്വരൻ, ടി.എം. തോമസ് ഐസക്ക്

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ ലഘുലേഖയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. പുസ്തകം PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: കരിയുന്ന കല്പവൃക്ഷം
  • രചന: എം.പി. പരമേശ്വരൻ, ടി.എം. തോമസ് ഐസക്ക്
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 80
  • പ്രസാധകർ:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • അച്ചടി: ശാരദാ പ്രിന്റിങ് പ്രസ്സ്, തിരുവനന്തപുരം, സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments