വായന (ഒരു വിദ്യാഭ്യാസ പ്രശ്നം)-സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കുട്ടികളുടെ വായന എന്ന പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണം  എന്നതിനെക്കുറിച്ച് ടീച്ചേഴ്സിനും അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുംവേണ്ടി  NCERT തയാറാക്കിയ ഇംഗ്ലീഷ്  ഗ്രന്ഥത്തെ ഉപജീവിച്ചു മലയാളത്തില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ചതാണ് വായന എന്ന പുസ്തകം. ഏതു വര്‍ഷമാണ് ഇത് പ്രസിദ്ധീകരിച്ചത് എന്നതിനുള്ള സൂചനകളൊന്നും പുസ്തകത്തില്‍ നിന്നും ലഭ്യമായിട്ടില്ല.1960 ന് ശേഷമാണ് പ്രസിദ്ധീകരിച്ചത് എന്നു കരുതുന്നു. അദ്ധ്യാപകര്‍ ക്ലാസ്സില്‍ കുട്ടികളെക്കൊണ്ട് പാഠഭാഗങ്ങള്‍ വായിപ്പിക്കുന്നത് എന്തിനായിരുന്നു എന്ന സംശയത്തിന് അറുതി വരുത്തുവാന്‍ ഈ ഗ്രന്ഥം സഹായിക്കുമെന്ന് കരുതുന്നു.

വായന (ഒരു വിദ്യാഭ്യാസ പ്രശ്നം)
വായന (ഒരു വിദ്യാഭ്യാസ പ്രശ്നം)

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും  മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: വായന (ഒരു വിദ്യാഭ്യാസ പ്രശ്നം)
  • രചന/വ്യാഖ്യാനം: സ്റ്റേറ്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ കേരളം
  • പ്രസിദ്ധീകരണ വർഷം:ലഭ്യമല്ല
  • താളുകളുടെ എണ്ണം: 78
  • പ്രസാദകര്‍ :സ്റ്റേറ്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ കേരളം
  • അച്ചടി:The Press RAMSES Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 4

1980കളിൽ നാലാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മലയാള പാഠപുസ്തകമായ കേരള പാഠാവലി മലയാളം –  സ്റ്റാൻഡേർഡ് 4 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1981ൽ ഇറങ്ങിയ പാഠപുസ്തകം ആണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നതെങ്കിലും പിൽക്കാലത്ത് നാലാം ക്ലാസ്സ് പഠിച്ച ഞാനും ഈ പാഠപുസ്തകം തന്നെയാണ് പഠിച്ചത്. കാലനില്ലാത്ത കാലം, ചൈത്രനും മൈത്രനും തുടങ്ങിയ പ്രസിദ്ധമായ പാഠങ്ങൾ ഒക്കെ ഈ പാഠപുസ്തകത്തിൽ ആണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 4
1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 4

കടപ്പാട്

റൂബിൻ ഡിക്രൂസ് ആണ് ഈ പാഠപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളപാഠാവലി മലയാളം – പുസ്തകം 4
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 128
  • അച്ചടി: Text Book Press, Thrikkakara, Kochi
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1953 – ഇന്ത്യാചരിത്രം – പൌരധർമ്മം – രണ്ടാം ഫാറം – പി. കുഞ്ഞിക്കൃഷ്ണമേനോൻ

1953 ൽ കൊച്ചി പ്രദേശത്ത് (തിരുവിതാംകൂർ പ്രദേശത്തും ഉണ്ടായിക്കാം) രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ ചരിത്ര-സിവിക്സ് പാഠപുസ്തകമായി  ഉപയോഗിച്ച ഇന്ത്യാചരിത്രം – പൌരധർമ്മം എന്ന  പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സർക്കാർ അംഗീകരിച്ച പാഠപുസ്തകം ആണിത് എന്ന് ടൈറ്റിൽ പേജിൽ പറഞ്ഞിട്ടുണ്ട്. പി. കുഞ്ഞിക്കൃഷ്ണമേനോൻ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1953 - ഇന്ത്യാചരിത്രം - പൌരധർമ്മം - രണ്ടാം ഫാറം - പി. കുഞ്ഞിക്കൃഷ്ണമേനോൻ
1953 – ഇന്ത്യാചരിത്രം – പൌരധർമ്മം – രണ്ടാം ഫാറം – പി. കുഞ്ഞിക്കൃഷ്ണമേനോൻ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഇന്ത്യാചരിത്രം – പൌരധർമ്മം – രണ്ടാം ഫാറം
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 100
  • അച്ചടി: പരിഷന്മുദ്രണാലയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി