1940-ലളിതഗണിതശാസ്ത്രം-പ്രിപ്പേറട്ടറിക്ലാസ്സ്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1940 ൽ ഇംഗ്ലീഷ് സ്ക്കൂള്‍ പ്രിപ്പറേറ്ററി ക്ലാസ്സിലെ കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ ലളിതഗണിതശാസ്ത്രം പാര്‍ട്ട്1 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.ഇന്നത്തെ അഞ്ചാം ക്ലാസ്സിനു തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന പ്രിപ്പറേറ്ററി ക്ലാസ്സിലെ ലളിത ഗണിതം ഒറ്റ നോട്ടത്തില്‍ കഠിന ഗണിതമായിട്ടാണ് തോന്നുന്നത്.തിരുവിതാംകൂറിലെ നാണയങ്ങള്‍, ബ്രിട്ടിഷ്-ഇന്‍ഡ്യന്‍ നാണയങ്ങള്‍, ബ്രിട്ടിഷ് നാണയങ്ങള്‍ ഇവയുടെ ക്രയവിക്രയങ്ങള്‍ പഠിച്ചെടുക്കുന്നതിന് അന്നത്തെ കുട്ടികള്‍ സാമാന്യത്തിലധികം ക്ലേശിച്ചിരിക്കണം.നാണയങ്ങളെക്കുറിച്ചും അളവുകളെക്കുറിച്ചും പഠിക്കുന്നവര്‍ക്ക് വളരെ സഹായകരമായ ഒന്നാണ് ഈ പുസ്തകം എന്ന് കരുതുന്നു

1940-ലളിതഗണിതശാസ്ത്രം-പ്രിപ്പേറട്ടറിക്ലാസ്സ്

1940-ലളിതഗണിതശാസ്ത്രം-പ്രിപ്പേറട്ടറിക്ലാസ്സ്

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

    • പേര്: 1940-ലളിതഗണിതശാസ്ത്രം-പ്രിപ്പേറട്ടറിക്ലാസ്സ്
    • പ്രസിദ്ധീകരണ വർഷം: 1940
    • താളുകളുടെ എണ്ണം:230
    • അച്ചടി: ഗവണ്‍മെന്റ് പ്രസ്സ് തിരുവനന്തപുരം
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 7

1979-1980ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മലയാള പാഠപുസ്തകമായ കേരള പാഠാവലി മലയാളം –  സ്റ്റാൻഡേർഡ് 7 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1979ൽ ഇറങ്ങിയ പാഠപുസ്തകം ആണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നതെങ്കിലും പിൽക്കാലത്ത് കുറച്ചു വർഷങ്ങൾ എങ്കിലും ഈ പാഠപുസ്തകം ഉപയോഗത്തിലിരുന്നിരിക്കണം..

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 7
1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 7

കടപ്പാട്

റൂബിൻ ഡിക്രൂസ് ആണ് ഈ പാഠപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളപാഠാവലി മലയാളം – പുസ്തകം 7
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 172
  • അച്ചടി: Text Book Press, Thrikkakara, Kochi
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 6

1970കളുടെ അവസാനവും 1980കളിലും ആറാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മലയാള പാഠപുസ്തകമായ കേരള പാഠാവലി മലയാളം –  സ്റ്റാൻഡേർഡ് 6 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1979ൽ ഇറങ്ങിയ പാഠപുസ്തകം ആണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നതെങ്കിലും പിൽക്കാലത്ത് ആറാം ക്ലാസ്സ് പഠിച്ച ഞാനും ഈ പാഠപുസ്തകം തന്നെയാണ് പഠിച്ചത്. ജീൻവാൽജീൻ്റെ കഥ, എവറസ്റ്റാരോഹണം, ഇറട്ടപ്പെരുക്കം, സൂയൂസ് കനാൽ, പനാമാ കനാൽ  ചൈത്രനും മൈത്രനും തുടങ്ങിയ പ്രസിദ്ധമായ പല പാഠങ്ങളും ഇപ്പോഴും ഓർമ്മയിലുണ്ട്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 6
1979 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 6

കടപ്പാട്

റൂബിൻ ഡിക്രൂസ് ആണ് ഈ പാഠപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളപാഠാവലി മലയാളം – പുസ്തകം 6
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 132