Kerala Periodicals എന്ന കളക്ഷൻ അവതരിപ്പിക്കുന്നു

ഗ്രന്ഥപ്പുരയിലെ വിവിധ പദ്ധതികളിലൂടെ ഇതിനകം ഡിജിറ്റൈസ് ചെയ്ത രേഖകളിൽ ആഴ്ചപതിപ്പുകൾ, മാസികകൾ, ദിനപത്രങ്ങൾ തുടങ്ങിയവ ഒരുമിച്ചു കാണാനായും അവയുടെ ആക്സസബിലിറ്റിയും വിസിബിലിറ്റിയും കൂട്ടുന്നതിന്റെയും ഭാഗമായും ആർക്കൈവ്.ഓർഗിൽ Kerala Periodicals എന്ന പേരിൽ ഒരു കളക്ഷൻ നിർമ്മിച്ചിരിക്കുന്നു. ഈ കളക്ഷൻ ഇവിടെ കാണാം https://archive.org/details/kerala-periodicals. ഇത് Kerala Archives എന്ന മാസ്റ്റർ കളക്ഷന്റെ ഉപവിഭാഗമാണ്. ഇതു വരെ ഡിജിറ്റസ് ചെയ്ത എല്ലാ ആനുകാലികങ്ങളും ഈ കളക്ഷന്റെ (https://archive.org/details/kerala-periodicals) കീഴിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നിലവിൽ നൂറിലധികം രേഖകൾ ഈ കളക്ഷന്റെ …

2020 – കൂനമ്മാവ് അച്ചുകൂടം: ഉ, ഊകാര ചിഹ്നങ്ങളുടെ പിരിച്ചെഴുത്ത്

(മലയാളം റിസർച്ച് ജേണൺ; വാല്യം 13, ലക്കം 1; ജനുവരി-ഏപ്രിൽ 2020; പുറം 4675 – 4681) – ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം. പതിവിൽ നിന്നു വ്യത്യസ്തമായി ഈ ഗവേഷണ ലേഖനത്തിൽ ഞങ്ങളോടൊപ്പം ബാബു ചെറിയാൻ സാർ കൂടെ ചേരുന്നു. അതായാത് ഡോ: ബാബു ചെറിയാൻ, ഷിജു അലക്സ്, സിബു സി.ജെ., സുനിൽ വി.എസ്. എന്നീ നാലു പേർ ചേർന്ന് തയ്യാറാക്കിയതാണ് ഈ ഗവേഷണ ലേഖനം. സംഗ്രഹം 1872-1873 വർഷങ്ങളിൽ കൂനമ്മാവ് ആശ്രമ അച്ചുകൂടം, ഉകാരത്തിന്റെയും …

1915 – ഒരു വിലാപം – സി.എസ്. സുബ്രഹ്മണ്യൻപോറ്റി

കൊല്ലവർഷം 1090ൽ (ഏകദേശം 1915) സി.എസ്. സുബ്രഹ്മണ്യൻപോറ്റി പ്രസിദ്ധീകരിച്ച ഒരു വിലാപം എന്ന കാവ്യകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രസികരജ്ഞ്ജിനിയിലും ഭാഷാപോഷിണിയിലും ഈ കൃതിയുടെ ഏതാനും ഭാഗങ്ങൾ മുൻപ് പ്രസിദ്ധം ചെയ്തിട്ടൂണ്ട് എന്ന് ഗ്രന്ഥകർത്താവ് തുടക്കത്തിൽ പറയുന്നു. ശ്രീ അപ്പൻ തമ്പുരാൻ ആണ് ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്. കടപ്പാട് അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി. മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള …