1946 – സിനിമാ മാസിക – വാല്യം 1 ലക്കം 1

മലയാളത്തിലെ ആദ്യകാല സിനിമാ മാസികകളിൽ ഒന്നായ സിനിമാ മാസിക എന്ന മാസികയുടെ ആദ്യ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ്  ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള സിനിമാ സംബന്ധിയായ കാര്യങ്ങളിൽ ഗവേഷണം ചെയ്യുന്ന ആർ.പി. ശിവകുമാർ അടക്കമുള്ളവർക്ക് ഈ മാസികയുടെ ലക്കങ്ങൾ മുതൽക്കൂട്ടാകും. ബൈൻഡ് ചെയ്തവർ അരികു കൂട്ടി മുറിച്ചത് മൂലമുള്ള ചില പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏകദേശം മൊത്തമായി ഈ ലക്കം നമുക്ക് ലഭ്യമായിട്ടൂണ്ട്. മലയാള സിനിമ പിച്ച വെച്ചു നടക്കുന്ന കാലഘട്ടത്തെ മാസിക ആയതിനാൽ മലയാള …

ശ്രീ സുഭാഷിതരത്നാകരം – രണ്ടാം പതിപ്പ്- കേ സി കേശവപിള്ള -1908

ആമുഖം ഡിസിറ്റൈസ് ചെയ്യാനായി വളരെ അവിചാരിതമായി വന്നു ചേർന്ന ഒരു കൃതിയാണ് ശ്രീ സുഭാഷിതരത്നാകരം. സത്യം പറഞ്ഞാൽ ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടുമ്പോഴോ, താളുകളുടെ ഫോട്ടോ എടുക്കുമ്പോഴോ, ഫോട്ടോ എടുത്ത താളുകൾ സ്കാൻ ടെയിലർ ഉപയോഗിച്ച് പ്രോസസ് ചെയ്യുമ്പോഴോ ഒന്നും ഈ കൃതിയുടെ പ്രാധാന്യം അറിയുമായിരുന്നില്ല. പൊതുസഞ്ചയത്തിലുള്ള ഒരു മലയാളപദ്യകൃതി  ഡിജിറ്റൈസ് ചെയ്യുന്നതിന് അപ്പുറം കൃതിയുടെ പ്രാധാന്യം മനസ്സിലായതും ഇല്ല. ഡിജിറ്റൈസ് ചെയ്ത കൊപ്പി പങ്കു വെക്കാനായി പോസ്റ്റ് എഴുതാൻ വേണ്ടി രചയിതാവായ കേ സി കേശവപിള്ളയെപറ്റി കൂടുതൽ വിവരങ്ങൾ തപ്പി …