ആമുഖം
ആംഗ്ലിക്കൻ/സി.എം.എസ്. സഭയുടെ (ഇപ്പോൾ സി.എസ്.ഐ. സഭയുടെ ഭാഗം) പ്രാർത്ഥനാക്രമ പുസ്തകത്തിന്റെയും ജ്ഞാനകീർത്തനങ്ങൾ എന്ന പാട്ടു പുസ്തകത്തിന്റെയും ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: പ്രാർത്ഥനാക്രമം, ജ്ഞാനകീർത്തനങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1938, 1939
- താളുകളുടെ എണ്ണം: 840
- അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
പുസ്തക ഉള്ളടക്കം
പ്രാർത്ഥനാക്രമവും, ജ്ഞാനകീർത്തനങ്ങളും ഒന്നിച്ചു ചെർത്ത് പുറത്തിറക്കിയ പുസ്തകം ആണിത്. പ്രാർത്ഥാക്രമത്തിൽ സങ്കീർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാർത്ഥനാക്രമം 1939ലും, ജ്ഞാനകീർത്തനങ്ങൾ 1938ൽ അച്ചടിച്ചതും ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ കൂട്ടിചേർത്ത് ഒന്നായി ബൈൻഡ് ചെയ്തിരിക്കുന്നു. 840 ഓളം പേജുകൾ ഉള്ള വലിയ പുസ്തകം ആണിത്.
വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (52 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
You must be logged in to post a comment.