1950 – കണക്കുസാരം

ആമുഖം

കണക്കുസാരം എന്ന പ്രാചീനഗ്രന്ഥത്തിന്റെ അച്ചടി പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  കണക്കുസാരം
  • രചന: പ്രാചീന കൈയെഴുത്ത് രേഖകളുടെ പുനഃപ്രസിദ്ധീകരണം  
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം:  120
  • പ്രസാധനം:ഗവർണ്മെന്റ് ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറി, മദ്രാസ്
1950 - കണക്കുസാരം
1950 – കണക്കുസാരം

പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

കേരളത്തിന്റെ പ്രാചീനഗ്രന്ഥമായ (ഗ്രന്ഥശേഖരമായ) കണക്കുസാരത്തിന്റെ ഒരു ഭാഗം വിഷയം അനുസരിച്ച് തരം തിരിച്ച് എഡിറ്റ് ചെയ്ത്  അച്ചടിച്ചതാണ് ഈ പുസ്തകം.  മരക്കണക്ക്, പൊൻകണക്ക്, കിളക്കണക്ക് മുതലായി നിത്യോപയോഗമുള്ള കണക്കുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് എഡിറ്ററായ ചേലനാട്ട് അച്യുതമേനോൻ അവതാരികയിൽ പറയുന്നു.  കണക്കുസാരത്തിന്റെ ആദ്യത്തെ അച്ചടി പതിപ്പും ഇതാണെന്ന സൂചനയും അവതാരികയിൽ കാണാം.

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് കാസർഗോഡുള്ള കേന്ദ്രസർവ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ആയ പ്രൊഫ. രവിശങ്കർ എസ് നായരുടെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹത്തെപറ്റിയുള്ള കുറച്ച് വിവരങ്ങൾ ഇവിടെയും ഇവിടെയും ആയി കാണാം. ഡിജിറ്റൈസ് ചെയ്യാനായി ഈ പ്രധാനപ്പെട്ട ഗ്രന്ഥം ലഭ്യമാക്കിയ രവിശങ്കർ സാറിനു നന്ദിയും സ്നേഹവും കടപ്പാടും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 

1952 – മാർ ഗ്രിഗോറിയോസ് വിയോഗം – പൊൻജൂബിലി സുവനീർ

ആമുഖം

പരുമല തിരുമേനി എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്തയുടെ അമ്പതാം ചരമവാർഷികത്തോട്  അനുബന്ധിച്ച് 1952ൽ പ്രസിദ്ധീകരിച്ച സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മാർ ഗ്രിഗോറിയോസ് വിയോഗം – പൊൻജൂബിലി സുവനീർ
  • പ്രസാധകൻ: പരുമല സെമിനാരി
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 92
1952 - മാർ ഗ്രിഗോറിയോസ് വിയോഗം - പൊൻജൂബിലി സുവനീർ
1952 – മാർ ഗ്രിഗോറിയോസ് വിയോഗം – പൊൻജൂബിലി സുവനീർ

പുസ്തക ഉള്ളടക്കം, കടപ്പാട്

സുവനീർ ഒക്കെ ഓർമ്മയ്ക്കായെങ്കിലും എടുത്ത് വെക്കേണ്ട സംഗതിയാണെങ്കിലും അത് നമ്മൾ ചെയ്യാറില്ല. അങ്ങനെ ഒരു സ്ഥിതിയിൽ ഈ ഒരു സുവനീർ 70 വർഷത്തോളം കാത്തിരുന്ന് ഡിജിറ്റൈഷനായി ലഭ്യമായി എന്നുള്ളത് പ്രാധാന്യമുള്ള സംഗതിയാണ്. പരുമല തിരുമേനിയുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ഒക്കെ ഈ സുവനീറിൽ കാണാം.

ശ്രീ അബ്രഹാം ഉമ്മൻ ആണ് ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

1950-സഹസ്രയോഗം – വൈദ്യപ്രിയ എന്ന വ്യാഖ്യാനത്തോടുകൂടിയതു് – കൊല്ലൂർവീട്ടിൽ വേലായുധക്കുറുപ്പ്

ആമുഖം

സഹസ്രയോഗം എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സഹസ്രയോഗം – വൈദ്യപ്രിയ എന്ന വ്യാഖ്യാനത്തോടുകൂടിയതു്
  • പ്രസാധകൻ: കൊല്ലൂർവീട്ടിൽ വേലായുധക്കുറുപ്പ്
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 384
  • പ്രസ്സ്: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം  
1950-സഹസ്രയോഗം
1950-സഹസ്രയോഗം

പുസ്തക ഉള്ളടക്കം, കടപ്പാട്

ഇത് ഒരു വൈദ്യശാസ്ത്ര ഗ്രന്ഥമാണ്. ആയുർവേദം ആണ് വിഷയം. വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല.

ശ്രീ രാജേഷ് ഒടയഞ്ചാൽ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ എന്നെ ഏല്പിച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കൃതി കണ്ടെത്തി ഡിജിറ്റൈസ് ചെയ്യാനായി ഏല്പിച്ച അദ്ദേഹത്തിന്നു നന്ദി.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.