യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട ലഘുലേഖകൾ

ആമുഖം

യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട 5 ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

ലഘുലേഖ 1

 • പേര്: അബ്ദൽമ്ശീഹായും കാതോലിക്കാ സ്ഥാപനവും
 • രചന: റവ: കെ. പി. പൗലോസ്
 • പ്രസിദ്ധീകരണ വർഷം: 1943
 • താളുകളുടെ എണ്ണം:  18
 • അച്ചടി: പോപ്പുലർ പ്രസ്സ്, കോട്ടയം

ലഘുലേഖ 2

 • പേര്: കെ. പി. പൗലുസു കത്തനാർക്കു ഒരു മറുപടി 
 • രചന: മലങ്കരസുറിയാനി സഭാ ലഘുലേഖാ സംഘം
 • പ്രസിദ്ധീകരണ വർഷം: 1944
 • താളുകളുടെ എണ്ണം: 26
 • അച്ചടി: ജിയോ പ്രിന്റിങ് വർക്ക്സ്, കോട്ടയം

ലഘുലേഖ 3

 • പേര്: ദീവന്ന്യാസ്യോസ് തിരുമേനിയും കാതോലിക്കാ സ്ഥാപനവും
 • രചന: പട്ടശ്ശേരിൽ പൗലൂസ് മാപ്പിള, തൃപ്പൂണിത്തറ
 • പ്രസിദ്ധീകരണ വർഷം: 1944
 • താളുകളുടെ എണ്ണം: 20
 • അച്ചടി: പ്രഭാതം പ്രസ്സ്, തൃപ്പൂണിത്തറ

ലഘുലേഖ 4

 • പേര്: ഫാ: ഗീവറുഗീസ് ആത്തുങ്കൽ അവർകളുടെ വിമർശനപ്രസംഗത്തിന്റെ ഒരു സംക്ഷിപ്ത നിരൂപണം
 • രചന: പി. കെ. മാത്തു
 • പ്രസിദ്ധീകരണ വർഷം: 1951
 • താളുകളുടെ എണ്ണം: 26
 • അച്ചടി: ശാന്താ പ്രസ്സ്, മൂവാറ്റുപുഴ

ലഘുലേഖ 5

 • പേര്:അന്ത്യോക്യായിൽ എന്തുണ്ടു്?
 • രചന: ഫാദർ പ്ലാസിഡ്
 • പ്രസിദ്ധീകരണ വർഷം: 1945
 • താളുകളുടെ എണ്ണം: 46
 • അച്ചടി: സെന്റ് ജോസഫ് പ്രിന്റിങ് പ്രസ്സ്, തിരുവല്ലാ
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട ലഘുലേഖകൾ
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട ലഘുലേഖകൾ

പുസ്തക ഉള്ളടക്കം, കടപ്പാട്

യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട 4 ലഘുലേഖകൾ ആണിത്. ആദ്യത്തെ മൂന്നു ലഘുലേഖകളും വാദപ്രതിവാദങ്ങളും മറുപടികളും ആണ്. നാലമത്തേത് ഫാദർ പ്ലാസിഡ് നടത്തിയ ഒരു പ്രസംഗത്തിന്റെ അച്ചടി രൂപമാണ്. ഈ ലഘുലേഖകൾ എല്ലാം 1940കളിൽ കേരളക്രൈസ്തവസഭകൾ തമ്മിൽ നടന്ന സംഭാഷണങ്ങളുടെ ചരിത്രശേഷിപ്പുകൾ ആണ്. നമ്മുടെ യാതൊരു ലൈബ്രറി സംവിധാനങ്ങളും സൂക്ഷിക്കാനോ റെഫർ ചെയ്യാനോ ശ്രമിക്കാത്ത ഈ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വന്നതോടെ ഈ രേഖകളെ നമ്മൾ രക്ഷിച്ചെടുത്തു.

ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട സംഗതികൾ ആയതിനാൽ ഈ കൃതികളുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. 🙂 ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

 

ഡൗൺലോഡ് വിവരങ്ങൾ

ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ലഘുലേഖ 1 – അബ്ദൽമ്ശീഹായും കാതോലിക്കാ സ്ഥാപനവും

ലഘുലേഖ 2 – കെ.പി. പൗലോസു കത്തനാർക്കു ഒരു മറുപടി

ലഘുലേഖ 3 – ദീവന്ന്യാസ്യോസ് തിരുമേനിയും കാതോലിക്കാ സ്ഥാപനവും

ലഘുലേഖ 4 – ഫാ: ഗീവറുഗീസ് ആത്തുങ്കൽ അവർകളുടെ വിമർശനപ്രസംഗത്തിന്റെ ഒരു സംക്ഷിപ്ത നിരൂപണം

ലഘുലേഖ 5 – അന്ത്യോക്യായിൽ എന്തുണ്ടു്?

1902 – ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു്

ആമുഖം

ക്യംതാ പ്രാർത്ഥനാക്രമം എന്ന ക്രൈസ്തവ ആരാധന ക്രമത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു്
 • രചന: സുറിയാനിയിൽ നിന്നുള്ള പരിഭാഷ. പരിഭാഷകർ: വട്ടശ്ശേരിൽ ഗീവർഗ്ഗീസ് കത്തനാർ, കോനാട്ട് മാത്തൻ കത്തനാർ
 • പ്രസിദ്ധീകരണ വർഷം: 1902
 • താളുകളുടെ എണ്ണം:  108
 • അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
1902 - ക്യംതാ പ്രാർത്ഥനാക്രമം - കുർബാന ക്രമം ചേർന്നതു്
1902 – ക്യംതാ പ്രാർത്ഥനാക്രമം – കുർബാന ക്രമം ചേർന്നതു്

പുസ്തക ഉള്ളടക്കം, കടപ്പാട്

യാക്കോബായ-ഓർത്തഡൊക്സ് കക്ഷികൾ ഒന്നായിരുന്ന 1902 കാലഘട്ടത്തിൽ ഇറങ്ങിയ ക്രൈസ്തവ ആരാധന ക്രമമാണിത്. സുറിയാനിയിൽ നിന്ന് ഇതു പരിഭാഷ ചെയ്തത് വട്ടശ്ശേരിൽ ഗീവർഗ്ഗീസ് കത്തനാർ, കോനാട്ട് മാത്തൻ കത്തനാർ എന്നിവർ ചെർന്നാണ്. കോനാട്ട് മാത്തൻ കത്തനാർ പരിഭാഷ ചെയ്ത ഹൂദായ കാനോൻ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ നമ്മൾ ഇതിനു മുൻപ് കണ്ടതാണ്. അത് ഇവിടെ കാണാം.

ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.

വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

1936 – ശ്രീമദദ്ധ്യാത്മരാമായണം – മലയാളവ്യാഖ്യാനം – കൊല്ലങ്കോട്ട് പി. ഗോപാലൻനായർ

ആമുഖം

അദ്ധ്യാത്മരാമയണം മലയാളവ്യാഖ്യാനത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ശ്രീമദദ്ധ്യാത്മരാമായണം – മലയാളവ്യാഖ്യാനം
 • വ്യാഖ്യാനം: കൊല്ലങ്കോട്ട് പി. ഗോപാലൻനായർ
 • പ്രസിദ്ധീകരണ വർഷം: 1936
 • താളുകളുടെ എണ്ണം:  818
1936 - ശ്രീമദദ്ധ്യാത്മരാമായണം - മലയാളവ്യാഖ്യാനം - കൊല്ലങ്കോട്ട് പി. ഗോപാലൻനായർ
1936 – ശ്രീമദദ്ധ്യാത്മരാമായണം – മലയാളവ്യാഖ്യാനം – കൊല്ലങ്കോട്ട് പി. ഗോപാലൻനായർ

പുസ്തക ഉള്ളടക്കം

കൊല്ലങ്കോട്ട് പി. ഗോപാലൻനായർ മലയാളവ്യാഖ്യാനം രചിച്ച ശ്രീമദദ്ധ്യാത്മരാമായണത്തിന്റെ സ്കാൻ ആണിത്. 1936 പുറത്തിറങ്ങിയ ഈ കൃതി അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല. 818 താളുകൾ ഉള്ള വലിയ പുസ്തകം ആണിത്.

പുസ്തകം ബൈൻഡ് ചെയ്തത് പാലക്കാട്ടെ ഗണപതി പിള്ളയാണ്. നല്ല ബൈൻഡിങ് ആണ്, അതിനാൽ തന്നെ ഡിജിറ്റൈസേഷൻ എളുപ്പവുമായിരുന്നു.

വിഷയത്തിലുള്ള അജ്ഞതമൂലം ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

 

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.