ആമുഖം
ശ്രീ നാരായണഗുരുവിന്റെ ശിഷ്യന്മാരിൽ ഒരാളായ സ്വാമിധർമ്മതീർത്ഥർ രചിച്ച ശ്രീ നാരായണഗുരുദേവ മാഹാത്മ്യം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
- പേര്: ശ്രീ നാരായണഗുരുദേവ മാഹാത്മ്യം (അഥവാ ഗുരുദേവൻ ആരാകുന്നു?)
- രചന: സ്വാമിധർമ്മതീർത്ഥർ
- പ്രസാധകർ: സ്വാമികൃഷ്ണാനന്ദ
- പ്രസിദ്ധീകരണ വർഷം: 1947 (മലയാള വർഷം 1123)
- താളുകളുടെ എണ്ണം: 100
- പ്രസ്സ്:ഗുരുവിലാസം പ്രസ്സ്, തൃശൂർ
പുസ്തക ഉള്ളടക്കം, കടപ്പാട്
ശ്രീ നാരായണഗുരുവിന്റെ ആദ്യകാല ജീവചിത്രങ്ങളിൽ ഒന്നാണ് സ്വാമിധർമ്മതീർത്ഥർ രചിച്ച ശ്രീ നാരായണഗുരുദേവ മാഹാത്മ്യം എന്ന പുസ്തകം. സ്വാമിധർമ്മതീർത്ഥർ ശ്രദ്ധേയനായ ശ്രീനാരായണഗുരു ശിഷ്യനാണ്. അദ്ദേഹത്തെ പറ്റി ഒരു ലേഖനം ഇവിടെ കാണാം.
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, നാരായണഗുരുവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകൾ ഒക്കെയും ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായികാണണം എന്ന് ആഗ്രഹിക്കുന്ന ശ്രീ. പി. ആർ. ശ്രീകുമാർ ആണ്. അതിനായി അദ്ദേഹം വളരെ ത്യാഗം തന്നെ ചെയ്യുന്നുണ്ട്. ഉദാഹരണത്തിനു ഈ പുസ്തകമടകമുള്ള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനായി അദ്ദേഹം എന്നെ കാണാനായി ബാംഗ്ലൂരിൽ വന്നു. അതിന്റെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തത്.
ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (9 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
You must be logged in to post a comment.