1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും അവരുടെ പ്രകടന പത്രികയുടെ പോരായ്മകളും എന്ന പേരില്‍ കെ വി ചാണ്ടപ്പിള്ള തയാറാക്കിയ രണ്ട് ലഘു പത്രികകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. സി പി രാമസ്വാമിയേയും കോണ്‍ഗ്രസ്സിനേയും താരതമ്മ്യം ചെയ്ത് കുറ്റാരോപണം ചെയ്യുന്ന  ഈ പുസ്തകം കൗതുകകരമായ കുറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കരുതുന്നു. അന്നത്തെ രാഷ്ട്രീയ സ്ഥിതി വിശകലനം ചെയ്യുന്നവര്‍ക്ക് ഇത് വളരെ സഹായകരമായിരിക്കും

1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം

1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം
  • പ്രസിദ്ധീകരണ വർഷം : 1949
  • താളുകളുടെ എണ്ണം :24
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി 1: കണ്ണി
  • പേര്:1949-തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് കക്ഷിയുടെ ചതിവുകളും അപ്രാപ്തികളും- കെ വി ചാണ്ടപ്പിള്ള കാവാലം
  • പ്രസിദ്ധീകരണ വർഷം : 1949
  • താളുകളുടെ എണ്ണം :32
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി 2: കണ്ണി

1918-ഭൂഗോളചരിത്രം-ഒന്നാംഭാഗം-എം രാമവര്‍മ്മതമ്പാന്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

ഭൂഗോളചരിത്രം-ഒന്നാംഭാഗം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. എം രാമവര്‍മ്മ തമ്പാന്‍ എഴുതിയ ഈ പാഠപുസ്തകം നൂറിലധികം വര്‍ഷം മുമ്പ് എലിമെന്ററി കാസ്സുകളില്‍ പഠിപ്പിച്ചിരുന്നതായി കരുതുന്നു. ഈ പുസ്തകം പഠിച്ച കുട്ടി  ക്ലാസ്സ് 7 എന്ന് എഴുതിയിരിക്കുന്നതുകൊണ്ട് ഇത് ഏഴില്‍ പഠിക്കാനുള്ളതാണെന്ന് കരുതാം. സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും ഭൂമിയുടെ ഘടനയെക്കുറിച്ചുമെല്ലാം വിവരിക്കുന്ന ഈ പുസ്തകം കൗതുകകരമായ കുറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കരുതുന്നു.

1918-ഭൂഗോളചരിത്രം-എം രാമവര്‍മ്മതമ്പാന്‍

1918-ഭൂഗോളചരിത്രം-എം രാമവര്‍മ്മതമ്പാന്‍

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1918-ഭൂഗോളചരിത്രം-എം രാമവര്‍മ്മതമ്പാന്‍
  • പ്രസിദ്ധീകരണ വർഷം : 1918
  • താളുകളുടെ എണ്ണം : 70
  • അച്ചടി: വിദ്യാഭിവര്‍ദ്ധിനി അച്ചുകൂടം കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

പ്രശ്നമാർഗ്ഗം – വ്യാഖ്യാനം

പ്രശ്നമാർഗ്ഗം – വ്യാഖ്യാനം എന്ന ജ്യോതിഷഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൻ്റെ അച്ചടിവിവരങ്ങളും പ്രസിദ്ധീകരണവർഷവും അടക്കമുള്ള മെറ്റാഡാറ്റ ഒന്നും ലഭ്യമല്ല. അച്ചടി വിന്യാസത്തിൻ്റെയും മറ്റും രീതികൾ വെച്ച് പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലോ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലോ പ്രസിദ്ധീകരിച്ചത് ആണെന്ന് സാമാന്യമായി പറയാം എന്നു മാത്രം. പുസ്തകത്തിൽ ഉള്ളടക്കം തുടങ്ങുന്ന ആദ്യത്തെ താളിൽ പുസ്തകത്തിൻ്റെ പേരിനു ഉണ്ടായ ഒരു അച്ചടി പിഴയും അത് മറയ്ക്കാനായി ഉപയോഗിച്ച രീതിയും കൗതുകകരമായി തോന്നി. 526 താളുകൾ ഉള്ള വലിയ കൃതിയാണിത്.

പ്രശ്നമാർഗ്ഗം എന്ന കൃതി പനയ്ക്കാട്ടു നമ്പൂതിരിയാണ് രചിച്ചതെന്ന് വിവിധ റെഫറൻസുകളിൽ കാണുന്നു. എന്നാൽ ഈ വ്യാഖ്യാനം ആർ രചിച്ചതെന്ന് അറിയില്ല.

പ്രശ്നമാർഗ്ഗം - വ്യാഖ്യാനം
പ്രശ്നമാർഗ്ഗം – വ്യാഖ്യാനം

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പ്രശ്നമാർഗ്ഗം – വ്യാഖ്യാനം
  • പ്രസിദ്ധീകരണ വർഷം: ലഭ്യമല്ല
  • താളുകളുടെ എണ്ണം: 526
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി