1968-സാമൂഹ്യപാഠങ്ങള്‍-ക്ലാസ്സ്6-സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ 1968ൽ പാഠപുസ്തകപരിഷ്കരണത്തിന്റെ മുന്നോടിയായി പാഠപുസ്തകങ്ങളുടെ സിലബസിനനുസരിച്ച് ചില ഡ്രാഫ്റ്റു പുസ്തകങ്ങള്‍ തയാറാക്കുകയുണ്ടായി. അതില്‍ ആറാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം ഡ്രാഫ്റ്റിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വിരസമായ ആഖ്യാനത്തിനു പകരം രാജാക്കന്മാരേക്കുറിച്ചും മറ്റ് ചരിത്രസംഭവങ്ങളെക്കുറിച്ചുമുള്ള കഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണുന്നു. വളച്ചൊടിക്കലുകള്‍ ഇല്ലാതെ ഋജുവായി ചരിത്രസംഭവങ്ങള്‍ എങ്ങനെ രേഖപ്പെടുത്തണം എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു മാതൃകയാവും ഈ പുസ്തകം എന്ന് കരുതുന്നു.

1968-സാമൂഹ്യപാഠങ്ങള്‍-സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1968-സാമൂഹ്യപാഠങ്ങള്‍-ക്ലാസ്സ്6-സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്
  • പ്രസിദ്ധീകരണ വർഷം : 1968
  • താളുകളുടെ എണ്ണം : 108
  • അച്ചടി: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആഫ് എഡ്യൂക്കേഷൻ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1920-വിലാസലതിക-വള്ളത്തോൾ നാരായണമേനോന്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ വിലാസലതിക എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.ഈ ഭാഷാ ലഘു കാവ്യത്തില്‍ ശൃംഗാര കവിതകളാണ് കാണുന്നത്. മുഖവുരയില്‍ തന്നെ ശൃംഗാരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കവിത എന്ന് പറയുന്നുണ്ട്. രസചക്രവര്‍ത്തിയായ ശൃംഗാരത്തിന്റെ തനി സ്വരൂപം വെളിവാക്കുന്ന ഒരു മനോഹര കൃതിയാണ് വിലാസലതിക എന്ന് സഹൃദയര്‍ വിലയിരുത്തും എന്ന് കരുതുന്നു.

1920-വിലാസലതിക-വള്ളത്തോള്‍ നാരായണമേനോന്‍

1920-വിലാസലതിക-വള്ളത്തോള്‍ നാരായണമേനോന്‍

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: 1920-വിലാസലതിക-വള്ളത്തോൾ നാരായണമേനോന്‍
  • പ്രസിദ്ധീകരണ വർഷം : 1920
  • താളുകളുടെ എണ്ണം : 64
  • അച്ചടി: മംഗളോദയം പ്രസ്സ് തൃശ്ശൂര്‍
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1924 – വിചാരവിവശയായ ഊർമ്മിള – കെ. നാരായണൻ വൈദ്യൻ

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1924 ൽ വക്കത്തു പാട്ടത്തില്‍ കെ നാരായണന്‍ വൈദ്യര്‍  രചിച്ച വിചാരവിവശയായ ഊർമ്മിള എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.രാമാദികളുടെ വനവാസകാലത്ത് ധര്‍മ്മ സങ്കടം തോന്നത്തക്കവിധം  ഉപേക്ഷിക്കപ്പെട്ടിരുന്നിട്ടുപോലും ചിരകാലമത്രയും ക്ഷമയോടുകൂടി കാലയാപനംചെയ്ത സതീമകുടമായ ഊര്‍മ്മിളയുടെ വിചാരവികാരങ്ങള്‍ പ്രകടമാക്കുന്ന ഖണ്ഡകാവ്യമാണ് ഇത്. പണ്ഡിത ശ്രേഷ്ഠനായ ആറ്റൂര്‍ കൃഷ്ണപിഷാരടിയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

1924 - വിചാരവിവശയായ ഊർമ്മിള  - കെ. നാരായണൻ വൈദ്യൻ

1924 – വിചാരവിവശയായ ഊർമ്മിള – കെ. നാരായണൻ വൈദ്യൻ

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

    • പേര്:1924 – വിചാരവിവശയായ ഊർമ്മിള – കെ. നാരായണൻ വൈദ്യൻ
    • പ്രസിദ്ധീകരണ വർഷം: 1924
    • താളുകളുടെ എണ്ണം:36
    • അച്ചടി:ശ്രീധരാ പവര്‍ പ്രസ്സ് തിരുവനന്തപുരം