1930 -മാധവനിദാനം -അഞ്ചാം പതിപ്പ്-മാധവാചാര്യര്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1930 ൽ എസ് ടി റെഡ്യാര്‍ സ്വന്തം ചെലവിൽ വിദ്യാഭിവര്‍ദ്ധിനി പ്രസ്സിൽ നിന്നും അച്ചടിച്ച് പുറത്തിറക്കിയ മാധവനിദാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. രോഗോൽപത്തിയെക്കുറിച്ച് അറിയുന്നതിനുള്ള നിദാനം എന്ന വിഷയത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു ഗ്രന്ഥമാണിതെന്ന് കരുതുന്നു. സാരചന്ദ്രിക എന്ന ഭാഷാവ്യാഖ്യാനസഹിതം സര്‍ക്കാര്‍ വൈദ്യന്‍ വി കേശവനാശാന്‍ അവര്‍കള്‍ തയാറാക്കിയ ഈ പുസ്തകം ഇതിന്റെ പ്രാധാന്യമറിഞ്ഞ് എസ് ടി റെഡ്യാര്‍ തന്നെ പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്.

1930-മാധവനിദാനം-മാധവാചാര്യര്‍
1930-മാധവനിദാനം-മാധവാചാര്യര്‍

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1930 -മാധവനിദാനം -അഞ്ചാം പതിപ്പ്-മാധവാചാര്യര്‍
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം:282
  • അച്ചടി: വിദ്യാഭിവര്‍ദ്ധിനി കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1959-കേരളം – കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

കന്യാകുമാരിക്ഷിതിയാദിയായ്ഗ്ഗോ-

ര്‍ണ്ണാന്താമായ് ത്തെക്കുവടക്കു നീളേ

അന്യേന്യമംബാശിവര്‍ നീട്ടിവിട്ട

കണ്ണോട്ടമേറ്റുണ്ടൊരു നല്ലരാജ്യം

എന്ന ശ്ലോകം അറിയാത്തവരുണ്ടാകില്ല . അത്ര പ്രശസ്തമായ ഈ വരികള്‍  ഏത് പുസ്തകത്തില്‍ നിന്നാണ് ?

ആരെഴുതിയതാണ് എന്നു ചോദിച്ചാല്‍ പലരും വിഷമിക്കും..

മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ കേരളം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.കേരള പ്രതിഷ്ഠ, നമ്പൂരിരാജ്യഭരണം, പെരുമാള്‍ ഭരണം, ഏറനാടുപെരുമ്പടപ്പുവാഴ്ച, കൂറുമത്സരം എന്നിങ്ങനെ അഞ്ചു സര്‍ഗ്ഗങ്ങളിലായി കേരള ചരിത്രം പദ്യരൂപത്തില്‍ വിശദമാക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷികള്‍ക്ക് വിലപ്പെട്ട ഒന്നായിരിക്കും

1959-കേരളം കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍
1959-കേരളം കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും  മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളം
  • രചന/വ്യാഖ്യാനം: കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍
  • പ്രസിദ്ധീകരണ വർഷം:1959 (രണ്ടാം പതിപ്പ്)
  • താളുകളുടെ എണ്ണം: 146
  • പ്രസാദകര്‍ : കേരള ബുക്ക് ഹൗസ് കൊടുങ്ങല്ലൂര്‍
  • അച്ചടി:ഭാരത് പ്രസ്സ് കാട്ടൂര്‍
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

സദാചാര പദ്ധതി -1906

മലയാളപൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന കൂട്ടത്തിൽ വന്ന് പെട്ട ഒരു പുസ്തകം ആണ് സദാചാരപദ്ധതി. സ്കാൻ ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ കണ്ടീഷൻ അല്പം മോശമായിരുന്നു. കാലപ്പഴക്കം മൂലം അക്ഷരങ്ങൾ താളിൽ നിന്ന് മാഞ്ഞു തുടങ്ങിയിരുന്നു. പുസ്തകത്തിന്റെ അച്ചുനിരത്തിയത് അത്ര നന്നായിട്ടല്ല. മാത്രമല്ല പലയിടത്തും അക്ഷരത്തെറ്റുകളും. അങ്ങനെ വിവിധ പ്രശ്നങ്ങൾ കാരണം ഡിജിറ്റൈസ് ചെയ്യണോ എന്ന് ഒരു നിമിഷം സംശയിച്ചു. എന്നാലും ഒരു പൊതുസഞ്ചയരേഖ ആയതിനാൽ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഇതിലെ വിഷയം ഉപകാരപ്പെടുക്കുന്ന ആരെങ്കിലും ഒക്കെ ഉണ്ടാകുമല്ലോ. അതിനാൽ ഡിജിറ്റൈസ് ചെയ്ത് പങ്ക് വെക്കുന്നു.

സ്കാൻ ചെയ്യാനായി സഹായിച്ചത്: ബെഞ്ചമിൻ വർഗ്ഗീസ്, ബൈജു രാമകൃഷ്ണൻ

സദാചാരപദ്ധതി
സദാചാരപദ്ധതി

 

ഈ പുസ്തകത്തിന്റെ രചന വടക്കഞ്ചേരി അകത്തൂട്ട് ദാമോദരൻ കർത്താവ്. പുസ്തകത്തിന്റെ ടൈറ്റിൽ താളിൽ നിന്ന് ഇത് 1906 പ്രസിദ്ധീകരിച്ച പുസ്തകം ആണെന്നും ഇത് രണ്ടാം പതിപ്പ് ആണെന്നും മനസ്സിലാക്കാം. അച്ചടിച്ച പ്രസ്സിന്റെ വിവരം പുസ്തകത്തിൽ കാണുന്നില്ല.

ഗ്രന്ഥകർത്താവ് തിരുവനന്തപുരം മലയാളം ഗേൽസ്(?) ഹൈസ്കൂൾ സംസ്കൃത മുൻഷി ആണെന്ന് ടൈറ്റിൽ താളിൽ നിന്ന് മനസ്സിലാക്കാം. ഇത് ഒരു പാഠപുസ്തകം ആണെന്ന് സംശയിക്കുന്നു. സദാചാര സംബന്ധമായ കാര്യങ്ങൾ പഠിപ്പിക്കുകായാണ് ഉദ്ദേശം എന്ന് തോന്നുന്നു. താഴെ പറയുന്ന തലക്കെട്ടിലുള്ള കവിതകൾ ആണ് പുസ്തക ഉള്ളടക്കം.

  • സത്യം (ഹരിച്ചന്ദ്ര ചരിതം)
  • ദയാ (അല്ലെങ്കിൽ ആർദ്രത)
  • ദാനം (രന്തിദേവചരിതം)
  • വിദ്യാ
  • ഖലസ്വഭാവം (അല്ലെങ്കിൽ ക്രൂരത്വം)
  • ഭക്തി (പ്രഹ്ലാദചരിതം)

കൂടുതൽ വിശകലനം നിങ്ങൾ തന്നെ ചെയ്യുമല്ലോ

ഡൗൺലോഡ് കണ്ണി: https://archive.org/download/SadacharaPadhathi-1906/1906-sadacharaPadhathi.pdf