1963 – സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9

കേരള സർക്കാർ 1963ൽ ഒൻപതാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച സംഗീതപാഠങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ സ്കൂൾ തലത്തിൽ പഠിക്കുന്നതിനായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. ആദ്യത്തെ ഏതാണ്ട് 25 പേജുകളിൽ സംഗീതത്തിന്റെ അടിസ്ഥാനപാഠങ്ങൾ ആണ്. മേളകർത്താരാഗ പദ്ധതി കപടയാദി സംഖ്യാ പദ്ധതി വിവിധ ചിഹ്നങ്ങൾ തുടങ്ങി സംഗീതത്തെ ശാസ്ത്രീയമായി നിർവചിക്കാൻ ശ്രമിക്കുന്ന സിദ്ധാന്തങ്ങൾ ആദ്യത്തെ ഭാഗത്ത് പരിചയപ്പെടുത്തുന്നു. തുടർന്ന് പ്രാക്ടിക്കൽ പാഠങ്ങൾ കാണാം. സിദ്ധാന്തങ്ങൾ പരിചയപ്പെടുത്തുന്ന ഭാഗത്ത് മേളകർത്താരാഗ പദ്ധതിയുടെ ഒരു വലിയ ചാർട്ടും ഉൾപ്പെടുത്തിയിരിക്കുന്നു.

ഒരു സാധാരണ പൊതുവിദ്യായത്തിൽ ഉപയോഗിച്ച പുസ്തകമല്ല ഇതെന്ന് ഏകദേശം ഉറപ്പാണ്. ഈ പാഠപുസ്തകത്തിനു തൊട്ടു മുൻപ് റിലീസ് ചെയ്ത കഥകളി എന്ന പാഠപുസ്തകം ചില സ്പെഷ്യൽ സ്കൂളുകൾക്കായി നിർമ്മിച്ചവ ആണെന്ന് അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞു. സാധാരണ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന മലയാളം ഉപപാഠപുസ്തകങ്ങൾക്ക് പകരമായാണ് ഇത്തരം സ്പെഷ്യൽ പാഠപുസ്തകങ്ങൾ സ്പെഷ്യൽ സ്കൂളുകളിൽ ഉപയോഗിക്കുന്നത്. അതേ രീതിയിൽ സംഗീതവുമായി ബന്ധപ്പെട്ട ചില സ്പെഷ്യൽ സ്കൂളുകളിൽ ഉപയോഗിക്കാനായി നിർമ്മിച്ച സ്പെഷ്യൽ പാഠപുസ്തകം ആവണം ഇത്. ഇത്തരം സ്പെഷ്യൽ പാഠപുസ്തകങ്ങൾ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നത് വലിയ പ്രയത്നം ആവശ്യമുള്ള സംഗതിയാണ്. സ്പെഷ്യൽ പാഠപുസ്തകങ്ങളെ പറ്റി അദ്ധ്യാപക സമൂഹമടക്കം മിക്കവർക്കും അറിവില്ല എന്നത് കൂടി പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും. ഇത്തരം അപൂർവ പാഠപുസ്തകങ്ങൾ കൈഅവശം ഉള്ളവർ സഹകരിക്കുക എന്നതാണ് ഇത് കണ്ടെത്തി ഡിജിറ്റൈസ് ചെയ്യാനുള്ള എളുപ്പ വഴി. അതിനുപുറമെ ഈ സംഗതികളെ പറ്റിയൊക്കെ ഉള്ള ഒരു വിശദ ഡോക്കുമെന്റേഷൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയാൽ നന്നായിരുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1963 - സംഗീതപാഠങ്ങൾ - സ്റ്റാൻഡേർഡ് 9
1963 – സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9
 • പ്രസിദ്ധീകരണ വർഷം: 1963
 • താളുകളുടെ എണ്ണം: 182
 • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1962 – കഥകളി – സ്റ്റാൻഡേർഡ് 9

കേരള സർക്കാർ 1962ൽ ഒൻപതാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കഥകളി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കഥകളി എന്ന കലാരൂപത്തെപറ്റി പറ്റി സ്കൂൾ തലത്തിൽ പഠിക്കുന്നവർക്കായുള്ള ഡോക്കുമെന്റേഷൻ ആണ് ഈ പാഠപുസ്തകം. ധാരാളം വരചിത്രങ്ങളും ഫോട്ടോകളും കഥകളി എന്ന കലാരൂപത്തെ വിശദീകരിക്കാനായി ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

ഇതിന്റെ ഉള്ളടക്കത്തിലൂടെ പോയപ്പോൾ ഒരു സാധാരണ പൊതുവിദ്യാലയത്തിൽ ഉപയോഗിച്ച പാഠപുസ്തകം ആണോ ഇതെന്ന കാര്യം എനിക്കു സംശയം ഉണ്ട്. അതു പോലെ ഇത് മലയാള പാഠപുസ്തകം ആയിരുന്നോ അതോ കലാ പാഠപുസ്തകം ആയിരുന്നോ? 1962 ഒൻപതാം ക്ലാസ്സിൽ പഠിച്ചവർ അതിനുള്ള ഉത്തരം തരും എന്നു പ്രതീക്ഷിക്കുന്നു. ഈ സംശയം നമ്മുടെ കലാവിദ്യാലയങ്ങളിൽ ഉപയോഗിച്ചിരുന്ന പാഠപുസ്തകങ്ങൾ കൂടെ ഡിജിറ്റൈസ് ചെയ്യേണ്ട പ്രാധാന്യത്തെകുറിച്ചാണ് എന്നെ ഓർമ്മപ്പെടുത്തുന്നത്. പക്ഷെ എണ്ണത്തിൽ വളരെ കുറവായ അത്തരം പാഠപുസ്തകങ്ങൾ ആരെങ്കിലും സൂക്ഷിച്ച് വെച്ചിട്ടൂണ്ടാകുമോ? കാത്തിരുന്ന് കാണുക തന്നെ.

—————————————————–

പുതുതായി ചേർത്തത്:
Harikumaran Sadanam ഈ വിഷയത്തെ പറ്റി എഴുതിയത്:
കേരളത്തിൽ ഒരു സമയത്ത് diversified പാഠ്യപദ്ധതി ഉണ്ടായിരുന്നു.അതായത്, ചില സ്കൂളുകളിൽ മലയാള ഉപപാഠപുസ്തകത്തിന്റെ സ്ഥാനത്ത് കൃഷി, കഥകളിയും പോലുള്ളവ നോൺ detailed ആയി ക്ലാസ്സ് പകരം നടത്തുന്ന സമ്പ്രദായം.ഈ സമ്പ്രദായം പാലക്കാട് ജില്ലയിലുള്ള സദനം സ്കൂൾ (പത്തിരിപ്പാല) വെള്ളിനേഴി സ്കൂൾ,കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ, തിരുവനന്തപുരം സെൻട്രൽ സ്കൂൾ, തുടങ്ങിയ സ്കൂളുകളിൽ ഉണ്ടായിരുന്നു. ആ പാഠ്യപദ്ധതി ഇപ്പോൾ നിർത്തലാക്കിയോ എന്നറിയില്ല.
——————————————–
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1962 - കഥകളി - സ്റ്റാൻഡേർഡ് 9
1962 – കഥകളി – സ്റ്റാൻഡേർഡ് 9

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: കഥകളി – സ്റ്റാൻഡേർഡ് 9
 • പ്രസിദ്ധീകരണ വർഷം: 1962
 • താളുകളുടെ എണ്ണം: 130
 • അച്ചടി: Press Ramses, Trivandrum
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

1940 – തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്

തിരുവിതാംകൂർ സർക്കാർ 1940ൽ അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ചരിത്രകഥകൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലയാളം പള്ളിക്കൂടം അഞ്ചാം ക്ലാസ്സിലേയും ഇംഗ്ലീഷ് സ്കൂൾ പ്രിപ്പാറട്ടറി ക്ലാസ്സിലേയും ഉപയോഗത്തിനായാണ് ഈ പാഠപുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രവും കഥകളും ഈ പാഠപുസ്തകത്തിൽ ഇടകലർന്നിരിക്കുന്നു. പ്രമുഖരായ തിരുവിതാംകൂർ രാജാക്കന്മാരെ പറ്റിയുള്ള കാര്യങ്ങൾക്കാണ് കൂടുതൽ പേജുകൾ നീക്കിവെച്ചിരിക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1940 - തിരുവിതാംകൂർ ചരിത്രകഥകൾ - അഞ്ചാം ക്ലാസ്സ്
1940 – തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: തിരുവിതാംകൂർ ചരിത്രകഥകൾ – അഞ്ചാം ക്ലാസ്സ്
 • പ്രസിദ്ധീകരണ വർഷം: 1940
 • താളുകളുടെ എണ്ണം: 150
 • അച്ചടി: സർക്കാർ പ്രസ്സ്, തിരുവനന്തപുരം
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി